തന്നെയും പറ്റിച്ചെന്ന് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്ളിഫ് ഹൗസിലെ ടെലിഫോണിൽനിന്ന് സരിത എസ്. നായരെ വിളിച്ചത് താനാണെന്ന് ഗൺമാൻ സലിംരാജ്. സംഭവം പുറത്തുവന്നയുടൻ മുഖ്യമന്ത്രിയോട് പറഞ്ഞെന്നും മാധ്യമപ്രവ൪ത്തകരോട് പ്രതികരിച്ചു. സോളാ൪ പാനൽ സ്ഥാപിക്കാമെന്നുപറഞ്ഞ് സരിത നായ൪ കബളിപ്പിച്ചു. പത്രത്തിൽ കണ്ടപ്പോഴാണ് തട്ടിപ്പുകാരിയാണെന്നറിഞ്ഞത്. സുഹൃത്തിനുവേണ്ടിയാണ് സോളാ൪ പാനൽ സ്ഥാപിക്കാൻ ധാരണയുണ്ടാക്കിയത്. ഏറെനാൾ കഴിഞ്ഞിട്ടും നടപ്പായില്ല. ഇപ്പോൾ പാനൽ സ്ഥാപിക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. രാത്രി പത്തിനുശേഷം സരിതയെ വിളിച്ചിട്ടില്ല. സരിതയാണെന്നോ തട്ടിപ്പുകാരിയാണെന്നോ അറിയില്ലായിരുന്നെന്നും സലിം രാജ് പറഞ്ഞു.വ൪ഷങ്ങളായി ഉമ്മൻചാണ്ടിയുടെ ഗൺമാനാണ് സലിംരാജ്. അതേസമയം, സലിംരാജ് സ്വന്തം ഫോണിൽനിന്ന് സരിതയെ വിളിച്ച രേഖകൾ പുറത്തുവന്നിട്ടുണ്ട്. സരിത അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുമ്പും വിളിച്ചിരുന്നു. രാത്രി ദീ൪ഘസമയം സംസാരിച്ചതായും രേഖയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.