ദുബൈ: ഏഴു രാജ്യങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന ഏക അന്താരാഷ്ട്രീയ ഇന്ത്യൻ ദിനപത്രമായ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന റാക് സാംസ്കാരിക മേള വ്യാഴാഴ്ച റാസൽഖൈമയിൽ നടക്കും. വൈകിട്ട് 7.30ന് ജുൽഫാ൪ ടവറിന് സമീപമുള്ള റാസൽഖൈമ കൾചറൽ ഹാളിലാണ് പരിപാടി.
സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖ൪ ആൽ ഖാസിമിയുടെ പ്രത്യേക ഉപദേഷ്ടാവും റാക് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ചെയ൪മാനുമായ ശൈഖ് അബ്ദുൽ മലിക് ബിൻ ഖയ്യാദ് ആൽ ഖാസിമി പരിപാടി ഉദ്ഘാടനം ചെയ്യും. റാസൽഖൈമ പ്രത്യേക സപ്ളിമെൻറിൻെറ പ്രകാശനവും അദ്ദേഹം നി൪വഹിക്കും. റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് എസ്.എ സലീം ഏറ്റുവാങ്ങും. ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റ൪ വി.കെ ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. ‘ഗൾഫ് മാധ്യമം’ വിചാരവേദിയുടെ ഉദ്ഘാടനം മലയാള സാഹിത്യത്തിലെ പുതുതലമുറയുടെ പ്രതിനിധി കെ.ആ൪ മീര നി൪വഹിക്കും. എസ്.എ സലീം, റാക് ‘ഗൾഫ് മാധ്യമം വിചാരവേദി’ പ്രസിഡൻറ് കെ. അസൈനാ൪, റാസൽഖൈമ സെൻറ് ലൂക്സ് ച൪ച്ച് വികാരി നെൽസൺ എം. ഫെ൪ണാണ്ടസ്, ബേബി തങ്കച്ചൻ, എം.എം കമാൽ, പ്രസന്ന ഭാസ്ക൪, എസ്. പ്രസാദ്, എ.എം.എം നൂറുദ്ദീൻ, ജോളി ആൻറണി തുടങ്ങിയവ൪ സംസാരിക്കും. പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവ൪ക്ക് അവാ൪ഡ് നൽകും. പ്രമുഖ പിന്നണി ഗായകൻ മുഹമ്മദ് അസ്ലം, നിഷാദ്, ആതിര എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രവേശം സൗജന്യമാണ്. പരിപാടിയുടെ ലൈവ് സ്ട്രീമിങ് www.madhyamam.com വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 0504939652
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2013 11:09 AM GMT Updated On
date_range 2013-06-13T16:39:30+05:30‘ഗള്‍ഫ് മാധ്യമം’ റാക് സാംസ്കാരിക മേള ഇന്ന്
text_fieldsNext Story