ദോഹ: രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി 24 എക്സ്പ്രസ് പാതകൾ നി൪മ്മിക്കാൻ 7.2 ബില്യൻ ഖത്ത൪ റിയാലിൻെറ കരാറുകൾ നൽകുമെന്ന് ഖത്ത൪ പൊതുമരാമത്ത് അതോറിറ്റി (ആശ്ഗാൽ) അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു. തലസ്ഥാനമായ ദോഹയെ മറ്റു നഗരങ്ങളുമായി ബന്ധപ്പെടുത്തുന്നവയായിരിക്കും പാതകൾ.
ഇവ പൂ൪ത്തിയായാൽ നിലവിലുള്ള ഗതാഗതപ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡ് നി൪മ്മാണത്തിൻെറ ഭഗമായി രണ്ട് വലിയ നി൪മ്മാണമുൾപ്പെടെ 10 കരാറുകൾ ഒപ്പിട്ടതായി ആശ്ഗാൽ പ്രസിഡൻറ് നസീ൪ അലി അൽ മൗലവി പറഞ്ഞതായി പത്രം റിപ്പോ൪ട്ട് ചെയ്തു. പത്തുവ൪ഷത്തിനുള്ളിൽ 100 ബില്യൻ ഖത്ത൪ റിയാൽ ചെലവിട്ട് മികച്ച റോഡുകളുമായി ബന്ധപ്പെടുത്തി കെട്ടിട ശൃംഖലകൾ നി൪മ്മിക്കാൻ പദ്ധതിയുള്ളതായും അദ്ദേഹം പറഞ്ഞു.
ആകെ 900 കിലോമീറ്റ൪ ദൂരത്തിൽ പണിയാനുദ്ധേശിക്കുന്ന റോഡുളോടനുബന്ധിച്ച് നിരവധി അണ്ട൪പാസുകളും ഫൈ്ളഓവറുകളുമുണ്ടാവും. 2018 ഓടെ റോഡുകൾ പൂ൪ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2013 11:02 AM GMT Updated On
date_range 2013-06-13T16:32:46+05:30ഖത്തറില്‍ 24 എക്സ്പ്രസ് പാതകള്‍ നിര്‍മ്മിക്കുന്നു
text_fieldsNext Story