ഇന്ത്യന്‍ എംബസിയില്‍ ഹെല്‍പ് ലൈന്‍
text_fieldsകുവൈത്ത് സിറ്റി: നിയമ ലംഘക൪ക്കുവേണ്ടിയുള്ള പരിശോധന കുവൈത്ത് അധികൃത൪ ക൪ശനമാക്കിയ സാഹചര്യത്തിൽ അതിൻെറ പേരിൽ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാ൪ക്ക് വേണ്ടി സാധ്യമായ സഹായങ്ങളെല്ലാം ചെയ്യാൻ തയാറാണെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
പരിശോധനകളുടെ ഭാഗമായി ഇന്ത്യക്കാരിൽ ആ൪ക്കെങ്കിലും മോശമായ അനുഭവങ്ങളുണ്ടാവുകയാണെങ്കിൽ വ്യക്തമായ വിവരങ്ങളോടെ അറിയിക്കണമെന്നും എംബസി അധികൃത൪ അഭ്യ൪ഥിച്ചു. ഇതിന് 67623639 എന്ന ഫോൺ നമ്പറിലോ consularhelp@indembkwt.org എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ഈ നമ്പറും മേൽവിലാസവും മേൽപറഞ്ഞ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പരിശോധനയുടെയും മറ്റും പേരിൽ ഇന്ത്യക്കാ൪ പീഡിപ്പിക്കപ്പെടുന്നതായ വാ൪ത്തകൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൻെറ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അങ്ങനെയുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് അവ൪ മറുപടി നൽകിയിട്ടുണ്ടെന്ന് എംബസി അധികൃത൪ വ്യക്തമാക്കി.
ഇത്തരം പരാതികളുണ്ടെങ്കിൽ ആഭ്യന്തര മന്ത്രാലയത്തെയും വിവരമറിയിക്കാം. ഇൻസ്പെക്ഷൻ ഡിപ്പാ൪ട്ടുമെൻറ്, ആഭ്യന്തര മന്ത്രാലയം, ഫക്സ്: 22435580, ഫോൺ: 66906651എന്ന വിലാസത്തിലാണ് ബന്ധപ്പെടേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
