ശ്രീശാന്ത് ജയില്‍ മോചിതനായി
text_fieldsന്യൂദൽഹി: ഒരു മാസത്തോളം നീണ്ട പൊലീസ് കസ്റ്റഡിക്കും ജയിൽവാസത്തിനും ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് മോചിതനായി. ചൊവ്വാഴ്ച രാത്രി എട്ടരയോടെ തിഹാ൪ ജയിലിൽനിന്ന് പുറത്തിറങ്ങിയ ശ്രീശാന്ത് ബുധനാഴ്ച കേരളത്തിലത്തെും. ശ്രീശാന്തിൻെറ കൂട്ടുകാരനും മലയാളിയുമായ ജിജു ജനാ൪ദനൻ, രാജസ്ഥാൻ റോയൽസ് താരം അങ്കിത് ചവാൻ എന്നിവ൪ ഉൾപ്പെടെ 17 പേരും മോചിതരായി. ജയിൽകവാടത്തിൽ കാത്തുനിന്ന മാധ്യമങ്ങൾക്ക് പിടികൊടുക്കാതെയാണ് ശ്രീശാന്തിനെയും മറ്റും ജയിൽ അധികൃത൪ പുറത്തത്തെിച്ചത്. ശ്രീശാന്ത് ഉൾപ്പെടെയുള്ളവ൪ക്കെതിരെ ‘മോക്ക’ (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം) ചുമത്തിയത് നിലനിൽക്കില്ളെന്ന് വ്യക്തമാക്കിയ ദൽഹി സാകേത് അഡീഷനൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചയാണ് ഇവ൪ക്ക് ജാമ്യം അനുവദിച്ചത്. നടപടികൾ പൂ൪ത്തിയാക്കാൻ ഏറെ സമയമെടുത്തതിനാലാണ് പുറത്തിറങ്ങാൻ രാത്രിയായത്. അഞ്ചരയോടെ ജാമ്യ ഉത്തരവ് ദൂതൻ വശം തിഹാ൪ ജയിലിലത്തെിച്ചുവെങ്കിലും ജയിലിലെ നടപടികൾ പൂ൪ത്തിയാക്കാൻ പിന്നെയും മൂന്നു മണിക്കൂറെടുത്തു. ശ്രീശാന്തിൻെറ ആരാധകനായ ദൽഹി സ്വദേശി രജീന്ദ്ര൪ സിങ്ങാണ് താരത്തിനുവേണ്ടി കോടതിയിൽ ജാമ്യം നിന്ന രണ്ടു പേരിൽ ഒന്ന്.
മേയ് 16നാണ് ശ്രീശാന്തിനെ ദൽഹി പൊലീസ് മുംബൈയിൽ അറസ്റ്റ് ചെയ്തത്. അന്നുതന്നെ ദൽഹിയിലേക്ക് കൊണ്ടുവന്നു. തുട൪ന്നുള്ള 12 ദിവസം പൊലീസ് കസ്റ്റഡിയിൽ തുട൪ച്ചയായി ചോദ്യംചെയ്തു.
കസ്റ്റഡി നീട്ടാനുള്ള പ്രോസിക്യൂഷൻെറ അപേക്ഷ തള്ളിയ കോടതി, മേയ് 28നാണ് റിമാൻഡ് ചെയ്ത് തിഹാ൪ ജയിലിലേക്ക് മാറ്റിയത്. ജൂൺ നാലിന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ശ്രീശാന്തിനും മറ്റുമെതിരെ ‘മോക്ക’ ചുമത്തിയതായി ദൽഹി പൊലീസ് കോടതിയെ അറിയിച്ചത്. ഇതേതുട൪ന്ന് അതുവരെ സാകേത് മെട്രോപൊളിറ്റൻ കോടതി പരിഗണിച്ചിരുന്ന കേസ് അഡീ. സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
