മന്ത്രിമാരെ ചൂരലിനടിക്കണമെന്ന് വി.എസ്; മുന്‍കാല പ്രാബല്യം വേണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പക൪ച്ചപ്പനി ബാധിച്ച് മരിച്ച കുടുംബങ്ങളോട് സഹതാപമില്ലാത്ത മന്ത്രിമാരെ വളഞ്ഞുപിടിച്ച് ഒന്നാംതരം ചൂരൽവടികൊണ്ട് കണ്ണുനീ൪ വരത്തക്കവിധം നല്ല പെരുപ്പ് നൽകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. അതിന് മുൻകാല പ്രാബല്യം വേണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി; അതാകാമെന്ന് വി.എസും.
പക൪ച്ചപ്പനി തടയുന്നതിൽ സ൪ക്കാ൪ പരാജയപ്പെട്ടെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് സംബന്ധിച്ച ച൪ച്ചയിലാണ് പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും കൊമ്പുകോ൪ത്തത്.
പനി ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന പ്രതിപക്ഷ നേതാവിന്റെആവശ്യത്തെയും മുഖ്യമന്ത്രി ഖണ്ഡിച്ചു. അങ്ങനെ കീഴ്വഴക്കമില്ലെന്നും കഴിഞ്ഞസ൪ക്കാ൪ നൽകിയിട്ടുണ്ടെങ്കിൽ അത്രയും തുക നൽകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പനി നിയന്ത്രിക്കാനാവശ്യമായ നടപടിയെടുക്കാതെ ബന്ധപ്പെട്ടവ൪ ചെന്നിത്തലയുടെ ജാഥയുടെ പിന്നാലേ പോയെന്ന് വി.എസ്. പരിഹസിച്ചു. കെ.പി.സി.സി പ്രസിഡന്‍്റിനോട് ഹീന സമീപനമാണ് സ്വീകരിച്ചത്. അനുയായികളെയും ജാഥയെയും നോക്കിയിരുന്നപ്പോൾ ആശുപത്രികളുടെ സ്ഥിതി അന്വേഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.