വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍
text_fieldsമസ്കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ വിനിമയ നിരക്ക് സ൪വകാല റെക്കോ൪ഡിൽ. ഇന്നലെ എക്സ്ചേഞ്ചുകൾ വ്യാപാരം അവസാനിപ്പിച്ചത് ഒമാൻ റിയാലിന് 151.01 രൂപ എന്ന നിരക്കിലാണ്.
അമേരിക്കൻ ഡോളറിൻെറ വില രൂപക്ക് 58.15 എന്ന നിലയിലായതാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന മൂല്യ തക൪ച്ചക്ക് കാരണം. ഡോളറിൻെറ വില കൂടുന്നതിനാൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് വരുമെന്നും 153.50 വരെ ആവാനിടയുണ്ടെന്നുമാണ് ഈ രംഗത്തെ വിദഗ്ധ൪ പറയുന്നത്. ആയിരം രൂപക്ക് ആറു റിയാൽ 622 ബൈസയാണ് എക്സ്ചേഞ്ചുകൾ ഇന്നലെ ഈടാക്കിയത്. കഴിഞ്ഞ വ൪ഷം ഒമാൻ റിയാലിന് 148.92 രൂപ വരെ ലഭിച്ചതാണ് ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്ക്. സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമുണ്ടാക്കുന്ന രീതിയിൽ ഡോളറിൻെറ വില കുത്തനെ കൂടിയിട്ടും ഇന്ത്യൻ സ൪ക്കാറിൻെറ ഭാഗത്തു നിന്ന് ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇന്നലെ രാവിലെ ഡോളറിൻെറ വില 57.25 ആയിരുന്നത് വൈകുന്നേരത്തോടെയാണ് 58.15 ആയിട്ടും സ൪ക്കാറിൻെറ ഭാഗത്തു നിന്ന് ഇടപെടലുണ്ടായില്ല. മൊത്ത ആഭ്യന്തര ഉദ്പാദനം കുറയാനിടയായതും കയറ്റുമതിയുടെ തോത് കുറഞ്ഞ് ഇറക്കുമതി കൂടിയതുമാണ് രൂപയുടെ മൂല്യത്തക൪ച്ചക്ക് പ്രധാന കാരണം. ഇറക്കുമതിക്ക് നിയന്ത്രണമേ൪പ്പെടുത്തി സ൪ക്കാ൪ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വിലക്കയറ്റത്തിലും പണപ്പെരുപ്പത്തിലും രാജ്യം പൊറുതിമുട്ടും.
വിദേശ നിക്ഷേപം കുറഞ്ഞതും നിലവിലുള്ള അവസ്ഥക്ക് കാരണമായിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സമ്പദ് വ്യവസ്ഥയുടെ നില വീണ്ടും വഷളാവാനാണ് സാധ്യത. ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ ഡോളറിൻെറ വില കൂടുന്നത് സാധനങ്ങളുടെ വലി കുത്തനെ വ൪ധിപ്പിക്കും. എണ്ണയുൾപ്പെടെയുള്ള വസ്തുക്കൾക്ക് വില ഇനിയും കൂടും. എല്ലാ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ കൂടുതൽ പണം അയക്കുന്നതോടെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരും. ഇതും വില വ൪ധനവിന് കാരണമാകും.
രൂപയുടെ മൂല്യം പിടിച്ചു നി൪ത്താൻ റിസ൪വ് ബാങ്ക് ഇടപെടലുണ്ടാവേണ്ട സമയം അതിക്രമിച്ചിട്ടും അത്തരത്തിലുള്ള നടപടികളുണ്ടായിട്ടില്ല. റിസ൪വ് ബാങ്കിൻെറ കരുതൽ ശേഖരത്തിൽ നിന്ന് കൂടുതൽ ഡോള൪ വിൽക്കുന്നതോടെ ഒരു പരിധിവരെ രൂപയുടെ മൂല്യം വ൪ധിക്കും.
എന്നാൽ റിസ൪വ് ബാങ്കിന് പരിധിയിൽ കവിഞ്ഞ് ഇതു ചെയ്യാനാവില്ല. ഇതിനു പുറമെ സിങ്കപ്പൂ൪, ദുബൈ എന്നിവിടങ്ങളിൽ എൻ.ഡി.എഫ് മാ൪ക്കറ്റിൽ (നോൺ ഡെലിവറബിൾ ഫോ൪വേ൪ഡ്) ഇന്ത്യൻ കമ്പനികൾ കൂടുതൽ ഡോള൪ വാങ്ങുന്നതും രൂപയുടെ വിലയിടിവിന് കാരണമാവുന്നുണ്ട്. എൻ.ഡി.എഫ് മാ൪ക്കറ്റിലേതിനേക്കാ൪ ഡോള൪ വില ഇന്ത്യയിൽ കുറവാണ്. ഈ അവസരം മുതലെടുത്ത് ഇന്ത്യൻ കമ്പനികൾ അവിടെ കൂടുതൽ ഡോള൪ വാങ്ങുകയും ഇന്ത്യയിൽ വിറ്റഴിക്കുകയും ചെയ്യുക എന്നതാണ് രീതി.
രൂപയുടെ മൂല്യം ഇടിയാൻ ഈ വ്യാപാരവും ഇടയാക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധ൪ പറയുന്നത്. അപ്രതീക്ഷിതമായാണ് ഡോളറിൻെറ വിനിമയ നിരക്ക് അടുത്ത ദിവസങ്ങളിൽ കുത്തനെ കൂടിയത്. അന്താരാഷ്ട്ര മാ൪ക്കറ്റിൽ സ്വ൪ണ്ണ വില കുറഞ്ഞതോടെ ഇന്ത്യയിൽ സ്വ൪ണ്ണത്തിന് വൻ ഡിമാൻറ് അനുഭവപ്പെട്ടിരുന്നു.
ഇത് ഇന്ത്യയിലേക്ക് സ്വ൪ണ്ണ ഇറക്കുമതി വ൪ധിക്കാൻ കാരണമാക്കി. ഇറക്കുമതി വ൪ധിച്ചതും ഡോളറിൻെറ ഡിമാൻറ് വ൪ധിപ്പിക്കാനിടയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാ൪ക്കറ്റിൽ സ്വ൪ണ്ണ വില കുറഞ്ഞതോടെ ഇന്ത്യയിൽ സ്വ൪ണ്ണത്തിന് വൻ ഡിമാൻറ് അനുഭവപ്പെട്ടിരുന്നു. സ്വ൪ണ്ണ ഇറക്കുമതി വ൪ധിച്ചതും ഡോളറിൻെറ ഡിമാൻറ് വ൪ധിപ്പിക്കാനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
