Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുഖ്യമന്ത്രിയുടെ വാഹന...

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് വഴിതെറ്റി

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് വഴിതെറ്റി
cancel

വാഴൂ൪: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹന വ്യൂഹത്തിന് വഴിതെറ്റി.കേരള കാ൪ട്ടൂൺ അക്കാദമി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കുന്നതിന് വാഴൂ൪ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെത്തിയപ്പോഴായിരുന്നു സംഭവം. ദേശീയപാതയിലൂടെ കടന്നുവന്ന മുഖ്യമന്ത്രിയുടെ വാഹനവും പൊലീസ് വാഹനങ്ങളും പരിപാടി നടക്കുന്ന ഹാളിന് മുന്നിലൂടെ മുന്നോട്ടു നീങ്ങി കൊടുങ്ങൂ൪-മണിമല റോഡിലൂടെ പോവുകയായിരുന്നു.
രണ്ട് കി.മീറ്ററോളം നീങ്ങിയ ശേഷം വഴിതെറ്റിയെന്ന് മനസ്സിലായതിനെത്തുട൪ന്ന് മുഖ്യമന്ത്രിയുടെ വാഹനം തിരിച്ച് കമ്യൂണിറ്റി ഹാളിൽ എത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം വഴിതെറ്റി ഓടിയ സമയം പൊലീസ് വാഹനങ്ങളും പിന്നാലെയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story