അര്‍ജന്‍റീനക്ക് സമനില
text_fieldsബ്വേനസ് എയ്റിസ്: ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ കൊളംബിയക്കെതിരെ അ൪ജൻറീനക്ക് ഗോൾരഹിത സമനില. അ൪ജൻറീനയുടെ ഗോൺസാലോ ഹിഗ്വെ്നും കൊളംബിയയുടെ ക്രിസ്റ്റ്യൻ സപാറ്റയും ചുവപ്പു കാ൪ഡ് കണ്ട മത്സരത്തിൽ തുടക്കത്തിലെ ആക്രമണങ്ങൾ ക്രമേണ തണുത്തുപോവുകയായിരുന്നു.
സൂപ്പ൪ താരം ലയണൽ മെസ്സി തുടക്കത്തിൽ പകരക്കാരുടെ ബെഞ്ചിലായിരുന്നെങ്കിലും മികച്ച ആക്രമണം പുറത്തെടുത്ത അ൪ജൻറീന ആദ്യ നാലു മിനിറ്റിനുള്ളിൽതന്നെ ലീഡ് നേടേണ്ടതായിരുന്നു. പാബ്ളോ സബലെറ്റയുടെ ക്രോസ് വാൾട്ട൪ മൊൻറില്ളോക്കും സെ൪ജിയോ അഗ്യൂറോക്കും കണക്ട് ചെയ്യാനായില്ല. എട്ടാം മിനിറ്റിൽ ഡി മരിയയുടെ മുന്നേറ്റം കൊളംബിയൻ ഗോളി ഡേവിഡ് ഒസ്പിന വിഫലമാക്കി. ഇരു ഭാഗത്തും നിരവധി അവസരങ്ങളുണ്ടായ മത്സരത്തിൽ അ൪ജൻറീനക്കായിരുന്നു മേധാവിത്വം. 26ാം മിനിറ്റിലാണ് ചുവപ്പു കാ൪ഡിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. ഗോളിലേക്കുള്ള മുന്നേറ്റത്തിനിടെ കൊളംബയൻ ഗോൾ കീപ്പ൪ ഒസ്പിനയും അ൪ജൻറീന ഫോ൪വേഡ് ഹിഗ്വെ്നും കൂട്ടിമുട്ടി വീണതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. വീണുകിടന്ന ഹിഗ്വെ്നു നേരെ തിരിഞ്ഞ കൊളംബിയ ഡിഫൻഡ൪ സപാറ്റ ദേഷ്യത്തോടെ ചവിട്ടി. റഫറി ഒട്ടും മടിക്കാതെ സപാറ്ററ്റ് ചുവപ്പ് കാ൪ഡ് നൽകി.
എന്നാൽ, സന്ദ൪ശകരുടെ പ്രതിഷേധത്തത്തെുട൪ന്ന് ഹിഗ്വെ്നും റഫറി ചുവപ്പ് കാ൪ഡ് കാണിക്കുകയായിരുന്നു. രണ്ടുപേ൪ പുറത്തായതോടെ മത്സരത്തിൻെറ ആവേശം കുറഞ്ഞു.
12 മത്സരങ്ങളിൽനിന്ന് 25 പോയൻറാണ് അ൪ജൻറീനയുടെ സമ്പാദ്യം. കൊളംബിയക്കും എക്വഡോറിനും 20 പോയൻറാണെങ്കിലും ഗോൾ ശരാശരിയിൽ കൊളംബിയയാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
-Cristian-Zapata-(L)-and-Mario-Yepes.jpg)