Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഎംബസി ക്ളിയറന്‍സില്ല;...

എംബസി ക്ളിയറന്‍സില്ല; മന്ത്രി കെ.സി. ജോസഫിന്‍െറ കുവൈത്ത് സന്ദര്‍ശനം ത്രിശങ്കുവില്‍

text_fields
bookmark_border
എംബസി ക്ളിയറന്‍സില്ല; മന്ത്രി കെ.സി. ജോസഫിന്‍െറ കുവൈത്ത് സന്ദര്‍ശനം ത്രിശങ്കുവില്‍
cancel

കുവൈത്ത് സിറ്റി: കുവൈത്ത് അധികൃത൪ നടപടികൾ ക൪ശനമാക്കിയതിനെ തുട൪ന്ന് ഏറെ മലയാളികൾ നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന പശ്ചാത്തലത്തിൽ കുവൈത്ത് സന്ദ൪ശിക്കാനുള്ള സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിൻെറ നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടി. മന്ത്രിയുടെ സന്ദ൪ശനത്തിന് കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃത൪ തടയിട്ടതായാണ് വിവരം.
കുവൈത്തിൽനിന്ന് വിദേശ തൊഴിലാളികളെ നിയമ ലംഘനത്തിൻെറ പേരിൽ കൂട്ടത്തോടെ നാട്ടിലേക്കയക്കുന്ന സാഹചര്യത്തിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിനെ കുവൈത്തിലേക്ക് അയക്കാൻ സംസ്ഥാന സ൪ക്കാ൪ തീരുമാനിച്ചത്. കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതരുമായി വിഷയത്തിൽ ച൪ച്ച നടത്തണമെന്ന മുഖ്യമന്ത്രിയുടെ നി൪ദേശപ്രകാരമായിരുന്നു ഇത്.
ഞായറാഴ്ച മന്ത്രി കുവൈത്തിലത്തെുമെന്നാണ് കരുതിയത്. എന്നാൽ, മന്ത്രിയുടെ സന്ദ൪ശനത്തിന് ഇന്ത്യൻ എംബസി ക്ളിയറൻസ് നൽകിയിട്ടില്ളെന്നാണ് വിവരം. കുവൈത്തിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ച൪ച്ചചെയ്യാൻ സംസ്ഥാന സ൪ക്കാ൪ പ്രതിനിധികൾ വരുന്നതിൽ കാര്യമില്ല എന്നാണ് അംബാസഡറുടെ നിലപാട്. ഒരാഴ്ച മുമ്പ് കുവൈത്തിൽ സന്ദ൪ശനത്തിനത്തെിയ സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ വരവിനും എംബസി തടയിടാൻ ശ്രമിച്ചതായി ആക്ഷേപമുണ്ടായിരുന്നു. കോട്ടയം പൗരസമിതിയുടെ അതിഥിയായി കുവൈത്തിലേക്ക് വന്ന തിരുവഞ്ചൂരിന് അവസാന നിമിഷമാണ് എംബസിയുടെ ക്ളിയറൻസ് കിട്ടിയത്. അനധികൃത താമസക്കാ൪ക്കെതിരായ നടപടികൾ കുവൈത്ത് അധികൃത൪ ശക്തമാക്കിയതോടെ ഏറെ ഇന്ത്യക്കാ൪ പിടിയിലാവുകയും നാടുകടത്തപ്പെടുകയും ചെയ്തിരുന്നു.
ഇവരുടെ കാര്യത്തിൽ ഇന്ത്യൻ എംബസി അധികൃത൪ വേണ്ടത്ര ഗൗരവത്തോടെ ഇടപെടുന്നില്ളെന്ന ആക്ഷേപം കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം ഈ പരാതിയുമായി ആയിരത്തോളം ഇന്ത്യക്കാ൪ എംബസിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു. രാജ്യത്ത് ഇന്ത്യക്കാ൪ ഏറെ പ്രയാസം നേരിടുന്ന ഘട്ടത്തിൽ അംബാസഡ൪ സതീഷ് സി. മത്തേ അവധിയിലാണെന്നതും ആക്ഷേപത്തിന് കാരണമായിട്ടുണ്ട്.

കുവൈത്ത് പ്രശ്നം: പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം
ന്യൂദൽഹി: കുവൈത്തിൽ നാടുകടത്തൽ ഭീഷണിയിൽ കഴിയുന്ന ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കാനും റബ൪ വിലയിടിവ് തടയാനും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, ആൻേറാ ആൻറണി എം.പി എന്നിവ൪ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കണ്ടു. വിസാ നിയമലംഘനത്തിൻെറ പേരിൽ കുവൈത്തിൽ ഇന്ത്യക്കാ൪ അടക്കമുള്ള പ്രവാസികൾ വേട്ടയാടപ്പെടുകയാണ്. നിരപരാധികളായിട്ടും ജയിൽ ശിക്ഷയും അധികൃതരിൽ നിന്ന് മാനസിക പീഡനവും ഏൽക്കേണ്ടി വരുന്നു.
തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്ന പ്രവാസികൾക്ക് ഒരിക്കലും വീട്ടാനാകാത്ത കട ബാധ്യതകളാണ് ബാക്കിയുള്ളത്. അതിനാൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണ്. റബ൪വിലയിടിവ് തുടരുകയാണ്. പ്രവാസികളും റബ൪ കൃഷിയും സംസ്ഥാനത്തിൻെറ സമ്പദ്ഘടനയുടെ നട്ടെല്ലാണ്. അതിനാൽ പ്രവാസികളും റബ൪ ക൪ഷകരും അഭിമുഖീകരിക്കുന്ന പ്രതിസന്ധി കേരളത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇരുവരും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story