ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്: ധവാന് സെഞ്ച്വറി; ഇന്ത്യക്ക് 26 റണ്‍സ് ജയം
text_fieldsകാ൪ഡിഫ്: അവസാന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൻെറ കന്നിയങ്കത്തിൽ ഇന്ത്യക്ക് ജയം. ഗ്രൂപ്പ് ബിയിൽ കടുത്ത വെല്ലുവിളി ഉയ൪ത്തിയ ദക്ഷിണാഫ്രിക്കയെ 26 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റിന് 331 റൺസെടുത്തു. 50 ഓവറിൽ ദക്ഷിണാഫ്രിക്ക 305 റൺസിന് എല്ലാവരും പുറത്തായി. ഇടംകൈയ്യൻ ഓപണ൪ ശിഖ൪ ധവാൻെറ കന്നി ഏകദിന സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോറിലേക്ക് തുണയായത്. ധവാനാണ് കളിയിലെ കേമൻ. ചൊവ്വാഴ്ച വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
80 പന്തിൽ 12 ഫോറും ഒരു സിക്സും ചേ൪ന്നതായിരുന്നു ധവാൻെറ ‘മീശപിരിയൻ ശതകം’. സഹ ഓപണറായ രോഹിത് ശ൪മയും (65), വാലറ്റത്ത് രവീന്ദ്ര ജദേജയും ( 47 നോട്ടൗട്ട്) തിളങ്ങി. ദക്ഷിണാഫ്രിക്കയുടെ റ്യാൻ മക്ലാറൻ മൂന്നു വിക്കറ്റ് വീഴ്ത്തി.
ദക്ഷിണാഫ്രിക്കൻ നായകൻ എ.ബി. ഡിവില്ലിയേഴ്സ് 70 ഉം റോബിൻ പീറ്റേഴ്സൺ 68ഉം റ്യാൻ മക്ലാറൻ പുറത്താകാതെ 71ഉം റൺസെടുത്തു. ഇന്ത്യയുടെ ഭുവനേശ്വ൪ കുമാറും ഉമേഷ് യാദവും ജദേജയും ഇശാന്ത് ശ൪മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്പെഷലിസ്റ്റ് ഓപണറായ മുരളിവിജയിക്ക് പകരം ശിഖ൪ ധവാനൊപ്പം രോഹിത് ശ൪മയെയാണ് ടീമിലുൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ തീപ്പൊരി ബൗള൪ ഡെയ്ൽ സ്റ്റെയ്ൻ പരിക്കുകാരണം കളിച്ചില്ല. ആദ്യ അഞ്ചോവറിൽ 15 റൺസ് മാത്രമെടുത്ത് കരുതലോടെയാണ് ഇന്ത്യ ബാറ്റു വീശിയത്. 10 ഓവ൪ പിന്നിട്ടപ്പോൾ സ്കോ൪ 53ലത്തെി. 16 ഓവറിൽ സ്കോ൪ 100 കടന്നു. ഇതേ ഓവറിൽ രോഹിത് അ൪ധശതകത്തിലത്തെി.
വിക്കറ്റ് നഷ്ടമില്ലാതെ കുതിക്കുന്നതിനിടെയാണ് 22ാം ഓവറിൽ രോഹിത് പുറത്താവുന്നത്. റ്യാൻ മക്ലാറൻെറ പന്ത് ഡീപ് സ്ക്വയ൪ലെഗിലേക്ക് പുൾ ചെയ്തത് റോബിൻ പീറ്റേഴ്സൺ കൈയിലൊതുക്കി. 81 പന്തിൽ എട്ടു ഫോറും ഒരു സിക്സുമടക്കമാണ് രോഹിത് 65 റൺസെടുത്തത്. ഓപണിങ് കൂട്ടുകെട്ട് 127 റൺസെടുത്തു.
മൂന്നാമനായി വിരാട് കോഹ്ലിയത്തെി. ധവാൻെറ ഇന്നിങ്സിലെ ഏക സിക്സായിരുന്നു ഇത്. 30 ഓവറിൽ ഇന്ത്യ ഒന്നിന് 179ലത്തെിയിരുന്നു. 32ാം ഓവറിലെ അവസാന പന്തിൽ കാത്തിരുന്ന നിമിഷമത്തെി. റോറി ക്ളീൻവെൽറ്റിൻെറ പന്തിൽ ബൗണ്ടറി നേടി ധവാൻ ഏകദിനത്തിലെ കന്നി സെഞ്ച്വറി സ്വന്തമാക്കി.
34ാം ഓവറിൽ കോഹ്ലിയെ(31) സോട്സോബെ ഹാഷിം ആംലയുടെ കൈയിലത്തെിച്ചു. തക൪പ്പൻ ഫോമിലുള്ള ദിനേശ് കാ൪ത്തിക് 38ാം ഓവറിൽ ജെ.പി ഡുമിനിയുടെ ആദ്യപന്ത് തന്നെ നിലത്ത് തട്ടാതെ അതി൪ത്തി കടത്തി. രണ്ടു പന്തിനുശേഷം ധവാൻ പുറത്തായി. സ്വീപ് ചെയ്ത പന്ത് പകരക്കാരൻ ഫീൽഡ൪ ഫംഗീസോ പിടിച്ചെടുത്തു.
വമ്പൻ സ്കോറിലേക്ക് കുതിച്ച ഇന്ത്യക്ക് 40ാം ഓവറിൽ കാ൪ത്തികിനെയും (14) നഷ്ടമായി.
രണ്ടോവറിനു ശേഷം സുരേഷ് റെയ്നയെ (ഒമ്പത്) മക്ലാറൻ പുറത്താക്കി. ഇന്ത്യൻ സ്കോ൪ അഞ്ചിന് 260. 27 റൺസെടുത്ത ക്യാപ്റ്റൻ ധോണി സോട്സോബക്കു മുന്നിൽ കീഴടങ്ങി. പിന്നീട് ജദേജയുടെ തക൪പ്പനടികൾ സ്കോ൪ 331ലത്തെിക്കുകയായിരുന്നു. 29 പന്തിൽ ജദേജ ഏഴ് ഫോറും ഒരു സിക്സും നേടി.
വൻ സ്കോ൪ ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് മൂന്നാം ഓവറിൽ കോളിൻ ഇൻഗ്രാമിനെ (ആറ്) നഷ്ടമായി. ഭുവനേശ്വ൪ കുമാറിനായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ ഉമേഷ് യാദവ് ഹാഷിം ആംലയെ (22) പുറത്താക്കി എതിരാളികളെ സമ്മ൪ദത്തിലാക്കി. എന്നാൽ, ക്യാപ്റ്റൻ അബ്രഹാം ഡിവില്ലിയേഴ്സും റോബിൻ പീറ്റേഴ്സണും ഉത്തരവാദിത്തത്തോടെ ബാറ്റു വീശി. 124 റൺസിൻെറ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തക൪ന്നത് 25ാം ഓവറിലാണ്. 68 റൺസോടെ കന്നി അ൪ധശതകം നേടിയ പീറ്റേഴ്സൺ ജദേജയുടെ മിന്നൽ ഫീൽഡിങ്ങിനു മുന്നിൽ റണ്ണൗട്ടായി. 14 റൺസെടുത്ത ഡുമിനിയെ ജദേജ വിക്കറ്റിനു മുന്നിൽ കുരുക്കി. ഡിവില്ലിയേഴ്സിനെ യാദവ് മടക്കിയത് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. പിന്നാലെ ഡേവിഡ് മില്ല൪ പൂജ്യത്തിന് റണ്ണൗട്ടായി. അവസാനം റ്യാൻ മക്ലാറൻെറ ചെറുത്തുനിൽപ്പും ദക്ഷിണാഫ്രിക്കയെ രക്ഷിച്ചില്ല.
സ്കോ൪ ബോ൪ഡ്
ഇന്ത്യ: രോഹിത് ശ൪മ സി പീറ്റേഴ്സൺ ബി മക്ലാറൻ 65, ധവാൻ സി സബ് (ഫംഗീസോ) ബി ഡുമിനി 114, കോഹ്ലി സി ആംല ബി സോട്സോബെ 31, കാ൪ത്തിക് സി ഡിവില്യേഴ്സ് ബി മക്ലാറൻ 14, ധോണി സി ഡുപ്ളെസിസ് ബി സോട്സോബെ 27, റെയ്ന സി ഡുമിനി ബി മക്ലാറൻ 9, ജദേജ നോട്ടൗട്ട് 47, അശ്വിൻ റണ്ണൗട്ട് 10, ഭുവനേശ്വ൪ കുമാ൪ നോട്ടൗട്ട് പൂജ്യം, എക്സ്ട്രാസ് 14. ആകെ (50 ഓവറിൽ ഏഴ് വിക്കറ്റിന്) 331.
വിക്കറ്റുവീഴ്ച: 1-127, 2-210, 3-227, 4-240, 5-260, 6-291, 7-323.
ബൗളിങ് : മോ൪ക്കൽ 6.5-0-27-0 , സോട്സോബെ 10-0-83-2, ക്ളീൻവെൽറ്റ് 10-0-81-0, മക്ലാറൻ 10-0-70-3, പീറ്റേഴ്സൺ 3.1-24-0, ഡുമിനി 10-0-42-1
ദക്ഷിണാഫ്രിക്ക: ആംല സി ധോണി ബി യാദവ് 22, ഇൻഗ്രാം സി റെയ്ന ബി കുമാ൪ 6, പീറ്റേഴ്സൺ റണ്ണൗട്ട് 68, ഡിവില്ലിയേഴ്സ് സി ജദേജ ബി യാദവ് 70, ഡുമിനി എൽ.ബി.ഡബ്ള്യു ജദേജ 14, ഡുപ്ളെസിസ് സി റെയ്ന ബി ഇശാന്ത്ശ൪മ 30, മില്ല൪ റണ്ണൗട്ട് പൂജ്യം, മക്ലാറൻ നോട്ടൗട്ട് 71, ക്ളിൻവെൽറ്റ് സി ധോണി ബി ഇശാന്ത്ശ൪മ 4, സോട്സോബെ ബി ജദേജ 3, മോ൪ക്കൽ ബി കുമാ൪ 8. എക്സ്ട്രാ 9 . ആകെ ( 50 ഓവറിൽ എല്ലാവരും പുറത്ത്) 305
വിക്കറ്റു വീഴ്ച: 1-13, 2-31, 3-155, 4-182, 5-184, 6-188, 7-238, 8-251, 9-257
ബൗളിങ്: ഭുവനേശ്വ൪ കുമാ൪ 7-0-49 2, ഉമേഷ് യാദവ് 10-0- 75- 2, ഇശാന്ത് ശ൪മ 8- 0- 66- 2, അശ്വിൻ 10-0- 47- 0, ജദേജ 9-1- 31- 2, റെയ്ന 6-0- 36- 0.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
