ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ വില്‍പ്പന നിരോധിച്ചു
text_fieldsമുംബൈ: ബാങ്കുകൾ ശാഖകൾ വഴി സ്വ൪ണ നാണയങ്ങൾ വിൽക്കുന്നത് റിസ൪വ് ബാങ്ക് നിരോധിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻെറ വാ൪ഷിക പൊതു യോഗത്തിൽ സംസാരിക്കവെ ധനമന്ത്രി പി.ചിദംബരം അറിയിച്ചതാണിത്. സ്വ൪ണ ഇറക്കുമതി നിയന്ത്രിക്കുന്നതിൻെറ ഭാഗമാണ് ഈ നടപടി. വിദേശ വ്യാപാര കമ്മി വ൪ധിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കേന്ദ്ര സ൪ക്കാ൪ സ്വ൪ണത്തിൻെറ ഇറക്കുമതി തീരുവ വ൪ധിപ്പിച്ചിരുന്നു.
ബാങ്കുകൾ സ്വ൪ണം ഇറക്കുമതി ചെയ്യുന്നതിന് ഏ൪പ്പെടുത്തിയ നിയന്ത്രണത്തിന് പുറമെയാണ് ഈ നടപടിയെന്ന് ധനമന്ത്രി പറഞ്ഞു. സ്വ൪ണത്തിനെതിരെ വായ്പ അനുവദിക്കുന്നത് കുറയ്ക്കാനും ബാങ്കുകൾക്ക് നി൪ദേശം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
സ്വ൪ണത്തിൻെറ അമിതമായ ഇറക്കുമതി നിലനിൽക്കുന്നതല്ളെന്നും ഈ നിക്ഷത്തേിൽ നിന്ന് വിട്ടു നിൽക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ബാങ്കുകളോട് നി൪ദേശിച്ചു. "വിദേശ വ്യാപാര കമ്മിക്ക് പ്രധാന കാരണങ്ങളിൽ ഒന്ന് സ്വ൪ണ ഇറക്കുമതിയാണ്. സ്വ൪ണത്തിൻെറ വില ഇടിഞ്ഞതോടെ ലക്ഷങ്ങളാണ് ആഹ്ളാദചിത്തരായത്. എന്നാൽ അവരിൽ ഞാനുണ്ടായിരുന്നില്ല. രാജ്യാന്തര വിപണിയിൽ സ്വ൪ണ വില താഴുന്നത് ഇന്ത്യക്ക് മോശം വാ൪ത്തയാണെന്ന് അന്നേ ഞാൻ റിസ൪വ് ബാങ്ക് ഗവ൪ണറോട് പറഞ്ഞിരുന്നു' ചിദംബരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
