അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളുടെ പഠനചെലവ് വ്യാപാരികള്‍ ഏറ്റെടുത്തു
text_fieldsമക്കരപ്പറമ്പ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് പഠനം പാതിവഴിയിൽ നി൪ത്തിയ വിദ്യാ൪ഥികളായ സഹോദരങ്ങളുടെ പഠന ചെലവ് വ്യാപാരികൾ ഏറ്റെടുത്തു. രാമപുരം കൊങ്ങംപ്പാറ അബ്ദുൽ ഗഫൂറിൻെറ മക്കളായ മുഹമ്മദ് മുസ്തഫ (10) ഷെഫീക്ക (12) എന്നിവരുടെ പത്താംക്ളാസ് പഠനംവരെയുള്ള ചെലവുകളാണ് മക്കരപറമ്പ് യൂനിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുത്തത്.
കഴിഞ്ഞവ൪ഷം തിരൂ൪ക്കാടുണ്ടായ അപകടത്തിൽ അബ്ദുൽ ഗഫൂറും ഭാര്യയും മക്കളും ഉൾപ്പെടുന്ന കുടുംബത്തിന് ഗുരുതര പരിക്കേറ്റിരുന്നു. ഇതിൽ മകൻ മുഹമ്മദ് മുസ്തഫയുടെ കാൽ മുറിച്ചുമാറ്റി. ചികിത്സയെ തുട൪ന്ന് കുടുംബം ലക്ഷങ്ങളുടെ കടബാധ്യതയിൽ അകപ്പെട്ടു. നാട്ടുകാരുടെ കാരുണ്യത്തിലാണ് ഗഫൂറും കുടുംബവും കഴിയുന്നത്.
വടക്കാങ്ങര തടത്തിൽകുണ്ട് എം.എം.എ.എൽ.പി സ്കൂൾ നാലാംതരം വിദ്യാ൪ഥിയാണ് മുഹമ്മദ് മുസ്തഫ. സഹോദരി ഷെഫീഖ വടക്കാങ്ങര എം.പി.യു.പി സ്കൂൾ ഏഴാംതരം വിദ്യാ൪ഥിയുമാണ്. അപകടത്തെ തുട൪ന്ന് ഇവ൪ പഠനം നി൪ത്തിയിരുന്നു.
പഠന ചെലവിൻെറ ആദ്യഗഡു വിതരണം യൂനിറ്റ് പ്രസിഡൻറ് വെങ്കിട്ട അബ്ദുസ്സലാം, സെക്രട്ടറി അനീസ് ചുണ്ടയിൽ, ട്രഷറ൪ പി. രാജീവ്, കൺവീന൪മാരായ ടി.ടി. റഫീഖ്, ഷെരീഫ് മണ്ണേങ്ങൽ തുടങ്ങിയവ൪ ചേ൪ന്ന് കുട്ടികൾക് നൽകി. യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ഷമീ൪ രാമപുരം അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച്.എം പി. കുഞ്ഞിമുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ടി. അബൂബക്ക൪ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
