വയനാട്ടില് കാട്ടാനകളുടെ പരാക്രമം
text_fieldsപനമരം: വയനാട്ടിലെ പനമരം അരിഞ്ചേ൪മല, എരനെല്ലൂ൪ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ കാട്ടാനക്കൂട്ടമിറങ്ങി വൻ നാശം വിതച്ചു. ഒരാളെ ആക്രമിക്കുകയും രണ്ട് കാറുകൾ തക൪ക്കുകയും ചെയ്ത ആനകൾ എരനെല്ലൂരിൽ പശുവിനെ കുത്തിക്കൊന്നു. എട്ട് വീടുകളും നാല് കിണറുകളും ബൈക്കും തക൪ത്തു.
ആനകളെ കാട്ടിലേക്ക് തുരത്താൻ രാത്രി വൈകിയും ശ്രമം തുടരുകയാണ്. ഉയ൪ന്ന പൊലീസ്, വനം ഉദ്യോഗസ്ഥരും മന്ത്രി പി.കെ. ജയലക്ഷ്മിയും സ്ഥലത്തത്തെി. ആനയുടെ അടിയേറ്റ് വാരിയെല്ലുകൾ തക൪ന്ന ഏച്ചോം ചെമ്പംകുളത്തിൽ ചാക്കോയുടെ മകൻ മത്തായിയെ (മത്തച്ചൻ-53) കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് നെയ്ക്കുപ്പ കാട്ടിൽ നിന്ന് 12 കി.മീ അകലെയുള്ള അരിഞ്ചേ൪മലയിൽ അഞ്ച് ആനകളത്തെിയത്. അരിഞ്ചേ൪മല പള്ളിത്താഴെ താഴെയത്തെിയ ആനകൾ നാട്ടുകാ൪ ബഹളമുണ്ടാക്കിയതോടെ കൃഷിയിടങ്ങൾ ചവിട്ടി മെതിച്ച് ഓടി. ഏച്ചോം, മുക്രമൂല ഭാഗത്തേക്ക് നീങ്ങിയ കൊമ്പൻ മുക്രമൂല ഐശ്വര്യ നിവാസിൽ സുനിലിൻെറ ആൾട്ടോ കാ൪ തക൪ത്തു. തൊട്ടടുത്ത നെല്ലിക്കണ്ടി മോഹനൻെറ വീട്, ബൈക്ക് എന്നിവയും തക൪ത്തു. നാട്ടുകാ൪ സംഘടിച്ച് ബഹളമുണ്ടാക്കിയതോടെ കൊമ്പൻ തിരിച്ച് അരിഞ്ചേ൪മലയിലത്തെി. ഇടവഴികളിൽ ജനം കൂടിയതോടെ ചിന്നംവിളിച്ച് കൃഷിയിടങ്ങളിലേക്ക് കയറി. ഈ സമയം വാഴത്തോട്ടത്തിലേക്ക് നടന്ന മാത്തച്ചൻ ആനയുടെ മുന്നിൽപെട്ടു. തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടു. ദേഹത്താകമാനം മുറിവുകളുണ്ട്. തുട൪ന്ന് ചുണ്ടമുക്ക് റോഡിലേക്ക് ആന കുതിച്ചു. ഇവിടുത്തെ സി.കെ. രാജൻെറ കാ൪ കുത്തിമറിച്ചിട്ടു. മുറ്റത്തത്തെിയ രാജനു നേരെ ചിന്നം വിളിച്ച് ഓടിയടുത്തെങ്കിലും വീട്ടിൽ കയറി രക്ഷപ്പെട്ടു. പിന്നീട് കൊമ്പൻ ഒരു കിലോ മീറ്റ൪ അകലെ പടിക്കംവയലിലേക്ക് നീങ്ങി. അവിടെ ദേവരാജൻെറ വീടിൻെറ മുന്നിലെ ഗ്രില്ലു തക൪ത്തു. ഈ വീടടക്കം എട്ട് വീടുകൾക്കാണ് നാശമുണ്ടായത്. രാവിലെ 11 മണിയോടെ ആന എരനെല്ലൂ൪ ഭാഗത്തേക്ക് നീങ്ങി. എരനെല്ലൂ൪ വയലിൽ കെട്ടിയ ഇ.എ. അശോകൻെറ പശുവിനെ അടിച്ചും കുത്തിയും കൊന്നു. പശുവിൻെറ വയ൪ പിള൪ന്നു.
പിന്നീട് എ.വി. രാജേന്ദ്രപ്രസാദിൻെറ മേച്ചേരിക്കുന്നിലെ തോട്ടത്തിൽ നിലയുറപ്പിച്ചു. ഇതേസമയം, മറ്റു നാല് ആനകൾ അരിഞ്ചേ൪മല പിയാട്ടുപറമ്പിൽ സോണിയുടെ റബ൪ തോട്ടത്തിലായിരുന്നു. തുട൪ന്ന് ആനകളെ തോട്ടത്തിൽ തന്നെ നി൪ത്തി വൈകീട്ട് വനത്തിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കങ്ങൾ വനപാലക൪ നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.