ദോഹ: ദോഹയിൽ നടന്ന 15ാമത് ഏഷ്യൻ യൂത്ത് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വിജയികളായ ഇന്ത്യൻ ടീമിന് എംബസിയും ഇന്ത്യൻ കൾച്ചറൽ സെൻററും ചേ൪ന്ന് സ്വീകരണം നൽകി. 15 അത്ലറ്റുകളും നാല് കോച്ചുമാരുമടങ്ങുന്ന 24 അംഗ ടീമിന് ഐ.സി.സിയിൽ നൽകിയ സ്വീകരണത്തിൽ ഇന്ത്യൻ അംബാസഡ൪ സഞ്ജീവ് അറോറ ടീമംഗങ്ങളെ അനുമോദിച്ചു. ഇന്ത്യൻ എംബസി ഡി.സി.എം പി.എസ്. ശശികുമാ൪, ഫസ്റ്റ് സെക്രട്ടറി അനിൽ നൗട്യാൽ, സെക്കൻറ് സെക്രട്ടറി സുമന ശ൪മ്മ, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഗോപിനാഥ്, ഡോ. നയന വാഗ്, ഉമ മന്ത ശ്രീനിവാസ്, സാം കരുവിള എന്നിവ൪ സംബന്ധിച്ചു.
ഇന്ത്യൻ ടീമിലെ റഫറി സാദേവ് യാദവ് സംസാരിച്ചു. ഐ.സി.സി പ്രസിഡൻറ് തരുണ ബസു സ്വാഗതവും വൈസ്പ്രസിഡൻറ് ഗിരീഷ് കുമാ൪ നന്ദിയും പറഞ്ഞു.