ഇശ്റത്ത് ജഹാന്‍ കേസ് ഐ.ബി ഉദ്യോഗസ്ഥനെ സി.ബി.ഐ ചോദ്യംചെയ്തു
text_fieldsന്യൂദൽഹി: ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഇൻറലിജൻസ് ബ്യൂറോയിലെ മുതി൪ന്ന ഉദ്യോഗസ്ഥനെ സി.ബി.ഐ ചോദ്യം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയടക്കം സംഘ്പരിവാറിൻെറ ചില നേതാക്കൾക്ക് വധ ഭീഷണിയുണ്ടെന്ന് ഐ.ബി നൽകിയ റിപ്പോ൪ട്ടിൻെറ വിശദാംശങ്ങളാണ് സി.ബി.ഐ ചോദിച്ചറിഞ്ഞതെന്ന് വാ൪ത്താ ഏജൻസിയായ പി.ടി.ഐ റിപ്പോ൪ട്ട് ചെയ്തു. 2002ലെ ഗുജറാത്ത് കലാപത്തിനുശേഷം നരേന്ദ്ര മോഡി, എൽ.കെ. അദ്വാനി, പ്രവീൺ തൊഗാഡിയ എന്നിവ൪ക്ക് വധഭീഷണിയുണ്ടെന്നു കാണിച്ച് ഐ.ബി 2004ൽ ഗുജറാത്ത് ക്രൈംബ്രാഞ്ചിന് റിപ്പോ൪ട്ട് നൽകിയിരുന്നു. ഇതിൻെറ ചുവടുപിടിച്ച അന്വേഷണത്തിനിടെയുണ്ടായ വ്യാജ ഏറ്റുമുട്ടലിലാണ് നിരപരാധിയായ ഇശ്റത്ത് ജഹാനും കൂട്ടരും കൊല്ലപ്പെട്ടത്. എന്നാൽ, വധഭീഷണി ഉണ്ടെന്നകാര്യം തൻെറ അറിവിൽ സത്യമാണെന്നും എന്നാൽ അതിൻെറ മറവിൽ വ്യാജ ഏറ്റുമുട്ടൽ നടത്താൻ താൻ നി൪ദേശിച്ചിട്ടില്ളെന്നും ഐ.ബി ഉദ്യോഗസ്ഥൻ മറുപടി നൽകി. കേസിൽ ഇനി ഗുജറാത്ത് ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനിരിക്കയാണ്. ഐ.ബി റിപ്പോ൪ട്ട് മറയാക്കി ക്രൈംബ്രാഞ്ച് വ്യാജ ഏറ്റുമുട്ടലുകൾ ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
