യാത്രാനിരക്ക് കുതിക്കുന്നു; ടിക്കറ്റുകള്‍ കിട്ടാനില്ല
text_fieldsനെടുമ്പാശേരി: ഗൾഫിൽനിന്ന് സംസ്ഥാനത്തേക്കുള്ള വിമാന യാത്രാ ടിക്കറ്റ് നിരക്ക് കുതിക്കുന്നു. നിരക്ക് കുതിക്കുമെന്ന് നേരത്തേ മനസ്സിലാക്കി വളരെയേറെ പേ൪ മാസങ്ങൾക്കു മുമ്പേ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയായിരുന്നു.ഈ മാസം 20ന് മസ്കത്തിലേക്കുള്ള ഒമാൻ എയറിൻെറ ഇക്കണോമി ക്ളാസ് നിരക്ക് 12708 രൂപയാണ്. എന്നാൽ 27ന് ഒമാനിൽനിന്ന് സംസ്ഥാനത്തേക്ക് മടങ്ങിവരണമെങ്കിൽ 24644 രൂപ നൽകണം. ബിസിനസ് ക്ളാസ് ടിക്കറ്റെല്ലാം പൂ൪ണമായി വിറ്റഴിയുകയും ചെയ്തു.
ഇൻറ൪നെറ്റുവഴിയാണ് ഇപ്പോൾ പലരും നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. അതുകൊണ്ടു തന്നെ കുറഞ്ഞ നിരക്കുള്ള ദിവസം ഇൻറ൪നെറ്റിൽനിന്ന് മനസ്സിലാക്കി ബുക്ക് ചെയ്യുന്നതിനാൽ വരുംദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ വീണ്ടും കുതിക്കുമെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു.ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ഗൾഫിലെ വിദ്യാലയങ്ങൾ അടയ്ക്കുകയാണ്. ഇതത്തേുട൪ന്ന് ഗൾഫിൽനിന്ന് പലരും കുടുംബമായി നാട്ടിലേക്ക് അവധിയെടുത്ത് എത്തും. ഇത് മനസ്സിലാക്കിയാണ് വിമാന കമ്പനികൾ യാത്രാ നിരക്ക് വ൪ധിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
