Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിവരാവകാശ അപേക്ഷ...

വിവരാവകാശ അപേക്ഷ തുമ്പായി; തെളിഞ്ഞത് മൂന്ന് കൊലപാതകങ്ങള്‍

text_fields
bookmark_border
വിവരാവകാശ അപേക്ഷ തുമ്പായി;  തെളിഞ്ഞത് മൂന്ന് കൊലപാതകങ്ങള്‍
cancel

ന്യൂദൽഹി: വിവരാവകാശ നിയമപ്രകാരം ജയിലിൽനിന്ന് കിട്ടിയ അപേക്ഷയുടെ തുമ്പിൽ പിടിച്ച് പൊലീസ് മുന്നേറിയപ്പോൾ തെളിഞ്ഞത് പ്രതികളെ കിട്ടാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ച മൂന്നു കൊലപാതകക്കേസുകൾ. കേസിൽ ശിക്ഷിക്കപ്പെട്ടതാവട്ടെ വിവരാവകാശ അപേക്ഷ നൽകിയ ദമ്പതികളും.
പെൺവാണിഭക്കേസിൽ പ്രതികളായി ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്ന കൻഹയ്യ ലാൽ സത്തേും ഭാര്യ ഉഷയും ചേ൪ന്നാണ് മൂന്ന് കൊലപാതകങ്ങളും നടത്തിയതെന്ന് സംശയാതീതമായി തെളിയിക്കാൻ പൊലീസിനായി. പുതിയ കേസുകളിൽ ശിക്ഷയായി മരണംവരെ പ്രതികളെ ജയിലിലിടാൻ ദൽഹി അഡീഷനൽ സെഷൻസ് കോടതി വിധിച്ചു.
2004ൽ വസീറോ എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൻെറ അന്വേഷണം വഴിമുട്ടിനിൽക്കെയാണ് 2007ൽ കിട്ടിയ വിവരാവകാശ അപേക്ഷ തുമ്പായത്. ദൽഹി നോ൪ത് പൊലീസ് കമീഷണ൪ക്ക് 2004ലെ പത്രത്തിൻെറ ഒരു കീറിയ കടലാസിനൊപ്പമാണ് വിവരാവകാശ അപേക്ഷ കിട്ടിയത്. ആ പത്രത്തിലെ ഫോട്ടോയിൽ കാണുന്ന യുവതിയുടെ വിശദാംശങ്ങൾ ആവശ്യപ്പെടുന്നതിനൊപ്പം, അവരുടെ കൈയിൽ സ്വന്തംപേര് പച്ചകുത്തിയിട്ടുണ്ടോ എന്നും കൻഹയ്യ ദമ്പതികൾക്ക് അറിയേണ്ടിയിരുന്നു. ഇതാണ് പൊലീസിന് സംശയം ഉണ്ടാക്കിയത്. വസീറോയുടെ കൈകളിൽ സ്വന്തം പേര് പച്ചകുത്തിയിരുന്നു.
പൊലീസ് ജയിലിലത്തെി ദമ്പതികളെ ചോദ്യം ചെയ്തപ്പോൾ വസീറോയുടെ പ്രായപൂ൪ത്തിയാവാത്ത മകളെ മാനഭംഗപ്പെടുത്തുകയും പെൺവാണിഭത്തിന് പ്രേരിപ്പിക്കയും ചെയ്തതിനാണ് ഇവ൪ ശിക്ഷ അനുഭവിക്കുന്നതെന്ന് മനസ്സിലായി. തുട൪ന്ന് പൊലീസ് ദമ്പതികളുടെ അയൽവാസികളെയും പരിചയക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിയുന്നത്. വസീറോയുടെ രണ്ട് ആൺകുട്ടികളുടെ മൃതദേഹം 2004 ഏപ്രിൽ 19ന് ദൽഹി റെയിൽവേ സ്റ്റേഷനുസമീപം ഒരു പെട്ടിയിലാണ് കണ്ടത്തെിയത്. ദൽഹി കശ്മീ൪ ഗേറ്റ് പോസ്റ്റ് ഓഫിസിന് സമീപത്തുനിന്ന് മേയ് 13ന്് വസീറോയുടെയും മൃതദേഹം കണ്ടത്തെി. ഈ കേസുകളിലെ അന്വേഷണം ഊ൪ജിതമായപ്പോഴേക്കും, പീഡനക്കേസിൽപെട്ട് 2004 നവംബ൪ ഒന്നുമുതൽ ദമ്പതികൾ ജയിലിലായി. ചട്ടപ്പടി അന്വേഷണം നടത്തി പ്രതികളെ കിട്ടിയില്ളെന്ന് രേഖപ്പെടുത്തി പൊലീസ്, മൂന്നു കൊലപാതകങ്ങളുടെയും ഫയൽ അവസാനിപ്പിച്ചു.
സഹോദരന്മാരെയും അമ്മയെയും കൊന്ന് പ്രായപൂ൪ത്തിയാവാത്ത പെൺകുട്ടിയെ കസ്റ്റഡിയിൽ സൂക്ഷിക്കയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടത്തെി. പ്രതികൾ ദയ അ൪ഹിക്കുന്നില്ളെങ്കിലും കുറ്റകൃത്യം അപൂ൪വങ്ങളിൽ അപൂ൪വമായി കണക്കാക്കാൻ പറ്റാത്തതിനാലാണ് വധശിക്ഷ ഒഴിവാക്കുന്നതെന്ന് അഡീഷനൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story