Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right‘ജിദ്ദ ഇന്ത്യന്‍...

‘ജിദ്ദ ഇന്ത്യന്‍ സ്കൂള്‍: തെരഞ്ഞെടുത്ത കമ്മിറ്റിയെ ഏല്‍പിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം’

text_fields
bookmark_border
‘ജിദ്ദ ഇന്ത്യന്‍ സ്കൂള്‍: തെരഞ്ഞെടുത്ത കമ്മിറ്റിയെ  ഏല്‍പിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം’
cancel
ജിദ്ദ: ജിദ്ദ ഇൻറ൪നാഷണൽ ഇന്ത്യൻ സ്കൂളിൻെറ പ്രവ൪ത്തനം ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുത്ത കമ്മിറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ച ഇന്ത്യൻ അംബാസഡറുടെ നടപടിയെ നവധാര സ്വാഗതം ചെയ്തു. ബാലിശമായ കാരണങ്ങൾ നിരത്തി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനും നോമിനേറ്റഡ് കമ്മിറ്റിയെ ഉപയോഗിച്ച് സ്കൂളിൻെറ പ്രവ൪ത്തനത്തെ നിക്ഷിപ്ത താൽപര്യങ്ങൾക്കുപയോഗിക്കാനുമുള്ള ചില തൽപരകക്ഷികളുടെ നീക്കത്തെ പരാജയപ്പെടുത്താൻ ഇന്ത്യൻ സമുഹം നടത്തിയ നിരന്തര ശ്രമങ്ങളുടെ വിജയമായി നവധാര വിലയിരുത്തി.
സ്കൂളിൻെറ പ്രവ൪ത്തനത്തെപറ്റി ഉയ൪ന്ന ആരോപണങ്ങളും ആശങ്കകളും വകവെക്കാതെ നോമിനേറ്റഡ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി തുട൪ന്നുവന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെ നവധാര നടത്തിയ നീക്കങ്ങളാണ് വൈകിയാണെങ്കിലും അധികാരികളെ ബോധ്യപ്പെടുത്താൻ പ്രേരകമായതെന്ന് നവധാര അവകാശപ്പെട്ടു. സ്കൂളിൻെറ സമ്പത്ത് ദുരുപയോഗം ചെയ്ത് നേട്ടമുണ്ടാക്കിയവരേയും അ൪ഹതയില്ലാത്ത പദവിയിലിരുന്ന് സഭ്യേതര പ്രവണതകളെ പ്രോത്സാഹിപ്പിച്ചവരേയും പുറത്താക്കി സ്കൂളിൻെറ യശസ് വീണ്ടെടുക്കാൻ നവധാര തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുമെന്നും രക്ഷാക൪ത്താക്കളേയും കുട്ടികളേയും ജീവനക്കാരേയും ആശങ്കിയിലാക്കിയ നടപടികളിലൂടെ സ്കൂളിനു അവമതിപ്പുണ്ടാക്കിയവ൪ക്ക് മറുപടി നൽകാൻ തെരഞ്ഞെടുപ്പിനെ ഇന്ത്യൻ സമൂഹം പ്രയോജനപ്പെടുത്തണമെന്നും നവധാര അഭ്യ൪ഥിച്ചു. സ്കൂളിൻെറ ദൈനംദിന പ്രവ൪ത്തനങ്ങളെ കച്ചവടവത്കരിച്ചവ൪ക്ക് വേണ്ടി പ്രവ൪ത്തിച്ചവ൪ നിറം മാറി തെരഞ്ഞെടുക്കപ്പെടുന്നത് പരാജയപ്പെടുത്താൻ ജാഗ്രത പുല൪ത്തണമെന്നും സാമൂഹിക പ്രതിബദ്ധതയും പ്രതികരണശേഷിയുള്ളവരുമായ ആളുകൾ തെരഞ്ഞെടുക്കപ്പെടാതിരിക്കാതിരിക്കാൻ പിന്നാമ്പുറത്ത് നടത്തുന്ന ചരടുവലികളെ പരിധിയിൽനിന്നുകൊണ്ട് ജാഗ്രതയോടെ ഒറ്റക്കെട്ടായി ഇന്ത്യൻ സമൂഹം നേരിടണമെന്നും നവധാര ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story