Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൂര്യനെല്ലി...

സൂര്യനെല്ലി പെണ്‍കുട്ടിക്ക് അഭിഭാഷകനെ നിയമിക്കാന്‍ അനുമതി

text_fields
bookmark_border
സൂര്യനെല്ലി പെണ്‍കുട്ടിക്ക്  അഭിഭാഷകനെ നിയമിക്കാന്‍ അനുമതി
cancel

കൊച്ചി: ഹൈകോടതിയിൽ അപ്പീൽവാദം പരിഗണിക്കുമ്പോൾ തൻെറ ഭാഗം അവതരിപ്പിക്കാനും സ൪ക്കാറിന് വേണ്ടി ഹാജരാകുന്ന ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷനെ സഹായിക്കാനും അഭിഭാഷകനെ നിയമിക്കാൻ സൂര്യനെല്ലി കേസിലെ ഇരയായ പെൺകുട്ടിക്ക് ഹൈകോടതിയുടെ അനുമതി. നേരത്തേ വിചാരണ കോടതിയിൽ ഹാജരായ പ്രോസിക്യൂട്ട൪ അഡ്വ. സുരേഷ് ബാബു തോമസിനെ അഭിഭാഷകനാക്കാനാണ് ജസ്റ്റിസ് കെ.ടി.ശങ്കരൻ, ജസ്റ്റിസ് എം. എൽ. ജോസഫ് ഫ്രാൻസിസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്. ഈ ആവശ്യമുന്നയിച്ച് പെൺകുട്ടി നൽകിയ ഹരജി അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്. ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷനെ സ൪ക്കാ൪ ഭാഗത്ത് നിന്ന് നീക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമാവശ്യപ്പെട്ട് പെൺകുട്ടി നേരത്തേ ഹരജി നൽകിയെങ്കിലും പിൻവലിച്ചിരുന്നു. പ്രോസിക്യൂഷനെ സഹായിക്കാൻ സ്വകാര്യ അഭിഭാഷകനെ നിയോഗിക്കാൻ അനുമതി നൽകിയ സ൪ക്കാ൪ നിലപാടിനെ തുട൪ന്നാണ് അന്ന് പെൺകുട്ടി ഹരജി പിൻവലിച്ചത്. തുട൪ന്നാണ് അഭിഭാഷകനെ നിയമിക്കാൻ അനുമതി തേടി പുതിയ ഹരജി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story