എം.എസ്.എഫ് ‘മാറ്റ്’ കലോത്സവം: മലപ്പുറം ജേതാക്കള്‍
text_fieldsപൊന്നാനി: പൊന്നാനിയിൽ നടന്ന എം.എസ്.എഫ് സംസ്ഥാന ‘മാറ്റ്’ കലോത്സവത്തിൽ ആതിഥേയരായ മലപ്പുറം ജില്ല ജേതാക്കളായി. കോഴിക്കോട്, പാലക്കാട് ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മലപ്പുറം ജില്ലക്ക്് മാപ്പിള മഹാകവി ടി. ഉബൈദ് സ്മാരക ട്രോഫിയും കോഴിക്കോടിന് പി.എം. ഹനീഫ് സ്മാരക ട്രോഫിയും സമ്മാനിച്ചു. നാലു ദിവസങ്ങളിലായി 3600ൽ പരം കലാപ്രതിഭകളാണ് പൊന്നാനിയുടെ മടിത്തട്ടിൽ മാറ്റുരച്ചത്.
സമാപന സമ്മേളനത്തിൽ ടി.പി. അഷ്റഫലി അധ്യക്ഷത വഹിച്ചു. സി. മമ്മൂട്ടി എം.എൽ.എ, അഡ്വ. പി.കെ. ഫിറോസ്, പി.ജി. മുഹമ്മദ്, ഡോ. സി.പി. ബാവഹാജി, അഷ്റഫ് കോക്കൂ൪, പി.പി. യൂസുഫലി, പി.ടി. അലി, അഹ്മദ് ബാഫഖി തങ്ങൾ, കെ.എസ്. ഹംസ, വി.കെ.എം. ഷാഫി, ഷമീ൪ ഇടിയാട്ടയിൽ, അസീസ് കളത്തൂ൪, സി.കെ. മുഹമ്മദലി, മാടാല മുഹമ്മദലി, സി.എച്ച്. ഫസൽ, ടി.എ. ഫാസിൽ, ഹാരിസ് കരമന, ടി.എൻ.കെ. ഷഫീന, ഫാത്തിമ തഹ്്ലിയ, ഷാനവാസ് വട്ടത്തൂ൪, പി. ബീവി, എം. അബ്ദുല്ലക്കുട്ടി, ടി.കെ. അബ്ദുൽ റഷീദ്, കെ.ടി. ബാവഹാജി, വി.പി. ഹുസൈൻകോയ തങ്ങൾ, വി.വി. ഹമീദ്, കെ.പി മൊയ്തുണ്ണി, വി. ഇസ്്മായിൽ, എം. മൊയ്തീൻബാവ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
