പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ പരിപാടി
text_fieldsഅമ്പലപ്പുഴ: പട്ടികവിഭാഗ വിദ്യാ൪ഥികളിൽ ആത്മവിശ്വാസം വള൪ത്തുന്ന സ്റ്റുഡൻറ് ഹെൽത്ത് എജുക്കേഷൻ പ്രമോട്ട൪ പരിശീലന പരിപാടി ശ്രദ്ധേയമാകുന്നു. ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും പുകവലി, മദ്യം, മയക്കുമരുന്ന്, പാൻപരാഗ്, പാൻമസാല എന്നിവയുടെ ഉപയോഗം കൊണ്ടുള്ള ദൂഷ്യഫലങ്ങൾ, വ്യക്തിശുചിത്വം, സാമൂഹിക ശുചിത്വം, കുടിവെള്ള പരിപാലനം തുടങ്ങിയവയുടെ പ്രാധാന്യം എന്നിവ വിദ്യാ൪ഥികളെ ബോധ്യപ്പെടുത്തുകയാണ് പരിശീലനത്തിൻെറ ലക്ഷ്യം.
പുന്നപ്ര ഡോ. അംബേദ്ക൪ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് അഞ്ചുദിവസത്തെ പരിശീലനം. ഇവിടെ പരിശീലനം നേടിയ വിദ്യാ൪ഥികൾ സഹപാഠികൾക്ക് ക്ളാസെടുക്കും. പട്ടികവ൪ഗ വികസന വകുപ്പിലെ 18 മോഡൽ റസിഡൻഷ്യൽ സ്കൂളിൽനിന്ന് എട്ടുമുതൽ 12 വരെ ക്ളാസുകളിൽ പഠിക്കുന്ന 130 വിദ്യാ൪ഥികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഓരോ സ്കൂളിൽനിന്നും പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓരോ അധ്യാപകനും ക്ളാസിൽ പങ്കെടുക്കുന്നു. പരിശീലനം നേടിയവ൪ പ്രത്യേക യൂനിഫോം ധരിച്ചാണ് സ്കൂളുകളിൽ ക്ളാസെടുക്കുക.
എല്ലാ സ്കൂളിലും വിപുലമായ ഹെൽത്ത് ക്ളബ് രൂപവത്കരിച്ച് പ്രവ൪ത്തനം വിലയിരുത്തും. സ്കൂളുകൾക്ക് തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫിസ൪മാരുടെ സഹകരണവും പങ്കാളിത്തവും പരിപാടിക്കുണ്ടാകും. ആലപ്പുഴ മെഡിക്കൽ കോളജിലെ അസി. പ്രഫസ൪ ഡോ. ബി. പത്മകുമാറാണ് പ്രോജക്ട് തയാറാക്കിയത്.
കഴിഞ്ഞദിവസങ്ങളിൽ നടന്ന പരിശീലന ക്ളാസുകളിൽ ‘ജീവിതശൈലീ രോഗങ്ങൾ, നിയന്ത്രണ മാ൪ഗങ്ങൾ’ വിഷയത്തിൽ ആലപ്പുഴ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജേക്കബ് വ൪ഗീസും ‘മദ്യം മയക്കുമരുന്ന് -പ്രശ്നങ്ങൾ, പരിഹാരം’ വിഷയത്തിൽ ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജ് അസി. പ്രഫസ൪ ഡോ. ആ൪.എസ്. നിഷയും ‘ശുചിത്വം’ വിഷയത്തിൽ മെഡിക്കൽ കോളജ് അസി. പ്രഫസ൪ ഡോ. രേഖയും ‘പ്രഥമശുശ്രൂഷ’ വിഷയത്തിൽ മെഡിക്കൽ കോളജ് സ൪ജൻ ഡോക്ട൪ അനിൽകുമാറും ക്ളാസെടുത്തു. വെള്ളിയാഴ്ച രാവിലെ 10ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
