Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഎന്‍ഡോസള്‍ഫാന്‍...

എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയ സംഭവം: പ്ളാന്‍േറഷന്‍ കോര്‍പറേഷനെതിരെ അന്വേഷണമില്ല

text_fields
bookmark_border
എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയ സംഭവം: പ്ളാന്‍േറഷന്‍ കോര്‍പറേഷനെതിരെ അന്വേഷണമില്ല
cancel

കാസ൪കോട്: കാറഡുക്ക പഞ്ചായത്തിലെ നഞ്ചംപറമ്പിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയ സംഭവത്തിൽ പ്ളാൻേറഷൻ കോ൪പറേഷൻ ഉദ്യോഗസ്ഥ൪ക്കെതിരെ അന്വേഷണമില്ല. 200 ലിറ്റ൪ എൻഡോസൾഫാൻ നഞ്ചംപറമ്പിലെ പ്ളാൻേറഷൻ കോ൪പറേഷൻ ഓഫിസിൻെറ പിൻവശത്ത് കുഴിയെടുത്ത് മൂടിയെന്നാണ് തൊഴിലാളികളുടെ വെളിപ്പെടുത്തൽ.
വിഷം നി൪വീര്യമാക്കാതെ മണ്ണിൽ കുഴിച്ചുമൂടുന്നത് കുറ്റകൃത്യമാണെങ്കിലും ആ രീതിയിലുള്ള അന്വേഷണമോ നടപടിയോ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. നഞ്ചംപറമ്പിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത് പ്ളാൻേറഷൻ കോ൪പറേഷൻ ഉദ്യോഗസ്ഥൻെറ നി൪ദേശപ്രകാരമാണെന്നാണ് വിവരം.
2001ൽ എൻഡോസൾഫാൻ കാസ൪കോട് മേഖലയിൽ നിരോധിച്ച ഘട്ടത്തിലാണ് കോ൪പറേഷൻെറ ഓഫിസ് കെട്ടിടത്തിൽ ബാരലിൽ സൂക്ഷിച്ചിരുന്ന 200 ലിറ്റ൪ എൻഡോസൾഫാൻ കുഴിച്ചുമൂടിയത്.
അന്ന് സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥൻ രാത്രി കാവൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സുബ്ബയ്യ മണിയാണി എന്ന തൊഴിലാളിയെ ഇതിന് നിയോഗിക്കുകയായിരുന്നു. 200 ലിറ്റ൪ ബാരൽ തൊഴിലാളിക്ക് തനിയെ നീക്കാൻ കഴിയാത്തതിനാൽ ബക്കറ്റ് ഉപയോഗിച്ച് വിഷ ലായനി കോരിയെടുത്ത് കൊണ്ടുപോയി കുഴിയിൽ ഒഴിക്കുകയായിരുന്നു. ഒഴിഞ്ഞ ബാരൽ പിന്നീട് ബോവിക്കാനത്തെ പി.സി.കെ ഗോഡൗണിലേക്ക് കൊണ്ടുപോയതായും പറയുന്നു. മേലുദ്യോഗസ്ഥ൪ ആവശ്യപ്പെട്ടതനുസരിച്ചാണ് സൂപ്രണ്ട് എൻഡോസൾഫാൻ കുഴിച്ചുമൂടാൻ തൊഴിലാളിയായ സുബ്ബയ്യ മണിയാണിയെ ഏൽപിച്ചത്.
സുബ്ബയ്യ മണിയാണി കാൻസ൪ ബാധിച്ച് ഒരുവ൪ഷം മുമ്പ് മരിച്ചെങ്കിലും അന്ന് സൂപ്രണ്ടായിരുന്നയാൾ ജീവിച്ചിരിപ്പുണ്ട്.
ഈ ഉദ്യോഗസ്ഥനെ കണ്ടെത്തി ചോദ്യം ചെയ്യാനോ വിഷം കുഴിച്ചുമൂടിയ സ്ഥലം കൃത്യമായി അടയാളപ്പെടുത്തി പരിശോധന നടത്താനോ ബന്ധപ്പെട്ടവ൪ ശ്രമിക്കാത്തത് സംശയങ്ങൾക്കിടനൽകിയിട്ടുണ്ട്.മേയ് 21ന് ശാസ്ത്ര സംഘം നഞ്ചംപറമ്പിൽ പരിശോധനക്കെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന കോ൪പറേഷൻ ഉദ്യോഗസ്ഥരും തൊഴിലാളികളും മാറിനിൽക്കുകയാണ് ചെയ്തത്. പരിശോധനയുമായി സഹകരിക്കാൻ അവ൪ തയാറായിരുന്നില്ല.
എൻഡോസൾഫാൻ പ്രശ്നത്തിൽ പ്ളാൻേറഷൻ കോ൪പറേഷൻ ഉദ്യോഗസ്ഥരുടെ നീക്കങ്ങളൊക്കെയും ദുരൂഹതയുളവാക്കുന്നതാണ്.കീടനാശിനി ഉപയോഗിച്ചതും കോ൪പറേഷൻെറ ഗോഡൗണുകളിലും ഓഫിസുകളിലും സൂക്ഷിച്ചതും നിയമാനുസൃതമായിരുന്നെങ്കിൽ അത് രാത്രിയിൽ കുഴിച്ചുമൂടിയത് എന്തിനായിരുന്നുവെന്ന സംശയമുയരുന്നു.കീടനാശിനി ബാരലുകൾ ലോറിയിൽ കൊണ്ടുവന്ന് തോട്ടത്തിനകത്തെ കാട്ടിലുള്ള കിണറ്റിൽ തള്ളിയതിൻെറ കാരണവും വ്യക്തമല്ല.എൻഡോസൾഫാൻ പുനരധിവാസ സെൽ ആണ് ഇപ്പോൾ നഞ്ചംപറമ്പിൽ കീടനാശിനി കുഴിച്ചുമൂടിയതിനെക്കുറിച്ച് അന്വേഷിക്കുന്നത്. സെൽ യോഗത്തിൽ മാധ്യമ വാ൪ത്തകളെ പരാമ൪ശിച്ച് അംഗങ്ങൾ ചോദ്യമുന്നയിച്ചപ്പോൾ കൃഷിമന്ത്രിയാണ് അന്വേഷണത്തിന് വിദഗ്ധ സംഘത്തെ നിയോഗിക്കാൻ നി൪ദേശിച്ചത്.എന്നാൽ, ശാസ്ത്ര വിദഗ്ധ൪ ഉൾപ്പെട്ട പരിശോധനാ സംഘത്തിന് എൻഡോസൾഫാൻ കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്താനോ വിഷ ബാരലുകൾ തള്ളിയ കിണ൪ കണ്ടെത്താനോ കഴിഞ്ഞില്ല.
എൻഡോസൾഫാൻ കുഴിച്ചുമൂടിയതിന് തെളിവില്ല എന്ന് വരുത്തിത്തീ൪ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
മണ്ണിലെ വിഷാംശം കണ്ടെത്തുന്നതിനൊപ്പം വിഷം കുഴിച്ചുമൂടിയവ൪ക്കെതിരെ ഭോപാൽ മാതൃകയിൽ നടപടി വേണമെന്ന ആവശ്യം പരിസ്ഥിതി, മനുഷ്യാവകാശ പ്രവ൪ത്തകരിൽനിന്നുയരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story