ബാങ്ക് മസ്കത്ത് ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പിന്‍െറ ചുരുളഴിയുന്നു
text_fieldsമസ്കത്ത്: കഴിഞ്ഞ ഡിസംബ൪, ഫെബ്രുവരി മാസങ്ങളിൽ ഗൾഫ് മേഖലയിൽ നടന്ന വൻ വ്യജ ക്രഡിറ്റ് കാ൪ഡ് തട്ടിപ്പിൻെറ ചിത്രം തെളിഞ്ഞു. റാക് ബാങ്കും ബാങ്ക് മസ്കത്തുമാണ് തട്ടിപ്പിനിരയായത്. കുറ്റവാളികൾ ആദ്യം ബംഗളൂരു കേന്ദ്രമായി പ്രവ൪ത്തിക്കുന്ന രണ്ട് ക്രെഡിറ്റ് കാ൪ഡ് നി൪മാണ കമ്പനിയുടെ സൈറ്റ് ഹാക് ചെയ്യുകയായിരുന്നു. പിന്നീട് ക്രഡിറ്റ് കാ൪ഡുകളൂടെ പണമിടപാടിനുള്ള പരിധി എടുത്തുകളഞ്ഞു.
ക്രെഡിറ്റ് കാ൪ഡിലുടെ 800 ഡോളറായിരുന്നു ഒറ്റ ദിവസം പിൻവലിക്കാൻ പരിധി നിശ്ചയിച്ചിരുന്നത്. ഇൻറ൪നെറ്റിൽ 300 ഡോള൪ കൊടുത്താൽ ലഭ്യമാാവുന്ന കാ൪ഡ് പക൪ത്തൽ മെഷീൻ ഉപയോഗിച്ച് ക്രഡിറ്റ് കാ൪ഡുകൾ പക൪ത്തുകയാണ് കുറ്റവാളികൾ ചെയ്തത്്. ഹോട്ടലുകളിലെ താക്കോൽ കാ൪ഡുകൾ, എയ൪ ലൈൻ ലോയൽറ്റി കാ൪ഡ് എന്നിവ ഉപയോഗിച്ചാണ് ക്രെഡിറ്റ് കാ൪ഡുകൾ പക൪ത്തിയത്. ഇവയിലാണ് ക്രെഡിറ്റ് കാ൪ഡ് ചിപ്പുകൾ ഘടിപ്പിച്ചത്. മുൻ കൂട്ടി തീരുമാനിച്ചതനുസരിച്ച് ഡിസംബറിലെ പ്രത്യേക ദിവസം വ്യാജ ക്രെഡിറ്റ് കാ൪ഡും പിൻ നമ്പറും ഉപയോഗിച്ച് ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എ.ടി.എം മെഷീനുകളിൽ നിന്ന് പരമാവധി പണം പിൻ വലിക്കുകയായിരുന്നു.
ഇങ്ങനെ രണ്ടര മണിക്കൂ൪ കൊണ്ട് അഞ്ച് ദശ ലക്ഷം ഡോളറാണ് അടിച്ചെടുത്തത്. ഈ സമയത്തിനുള്ളിൽ 4,500 ഇടപാടുകൾ ഇവ൪ നടത്തി.
ഫെബ്രുവരിയിലാണ് വൻ കൊള്ള നടന്നത്. പത്ത് മണിക്കു൪ സമയം വ്യാജ കാ൪ഡ് ഉപയോഗിച്ച് പണം പിൻ വലിക്കൽ നടന്നു. ഈ സമയത്തിനുള്ളിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ 36,000 ഇടപാടുകൾ നടക്കുകയും 40 ദശലക്ഷം ഡോള൪ പിൻ വലിക്കുകയും ചെയ്തു. സംഘത്തിൽപെട്ട ചിലരെ പൊലീസ് വിവിധ രാജ്യങ്ങളിൽ നിന്ന് പിടികൂടിയിരുന്നു.
ക്രിമിനൽ സംഘം കൈവശപ്പെടുത്തിയ 45 ദശലക്ഷം ഡോള൪ ലിബ൪ട്ടി റിസ൪വ് എന്ന എക്കൗണ്ടിലേക്കാണ് ഇവ൪ നിക്ഷേപിച്ചത്. ഡിജിറ്റൽ സ്വഭാവമുള്ള ഈ ബാങ്കിൽ എക്കൗണ്ട് എടുക്കാൻ തിരിച്ചറിയൽ രേഖകളോ മറ്റോ ആവശ്യമില്ലാതെ പണം നിക്ഷേപിക്കാൻ കഴിയുന്നതാണ്. നിക്ഷേപിക്കുന്ന പണത്തിന് ഒരു ശതമാനമാണ് ബാങ്ക് കമ്മീഷൻ ഈടാക്കുന്നത്. 2006 ൽ ആരംഭിച്ച ബാങ്കിൻെറ പ്രവ൪ത്തനം ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. ആറു കൊല്ലം കൊണ്ട് ബില്ല്യൻ കണക്കിന് ആസ്തിയാണ് ലിബ൪ട്ടി റിസ൪വ് ഉണ്ടക്കിയിരിക്കുന്നത്. കള്ള പണം വെളുപ്പിക്കാനും മയക്കു മരുന്ന് ഇടപാടിനും ലിബ൪ട്ടി റിസ൪വ് എക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുന്നതായി അധികൃത൪ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
