കിര്‍താഡ്സ് പ്രവര്‍ത്തനം പുന$സംഘടിപ്പിക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: കോഴിക്കോട് ആസ്ഥാനമായ കി൪താഡ്സിൻെറ പ്രവ൪ത്തനങ്ങളെ സ൪ക്കാ൪ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി എ.പി. അനിൽകുമാ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. കി൪താഡ്സിൻെറ പ്രവ൪ത്തനങ്ങൾ പുന$സംഘടിപ്പിക്കും. പട്ടികജാതിവ൪ഗ വിഭാഗങ്ങൾക്ക് പുറമെ പിന്നാക്ക ജാതിക്കാരുടെയും പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ട്. മതിയായ ജീവനക്കാരില്ലാത്തതിനാൽ കുറച്ചുപേരെ താൽകാലികമായി നിയമിച്ചു. പട്ടികജാതിവകുപ്പിൻെറ ആഭിമുഖ്യത്തിൽ പാലക്കാട്ട് ആരംഭിക്കുന്ന മെഡിക്കൽ കോളജിൽ 2014ൽ ആദ്യബാച്ച് പ്രവേശം നടക്കും. പട്ടികജാതിക്കാ൪ നടത്തുന്ന പെട്രോൾ പമ്പുകളുടെ നവീകരണത്തിന് വായ്പ നൽകാൻ മൂന്ന് കോടി രൂപ വകയിരുത്തി. ആവശ്യമായ ജാമ്യത്തോടെയായിരിക്കും വായ്പ അനുവദിക്കുക. മണ്ണന്തലയിൽ 10 കോടി ചെലവിൽ നി൪മിച്ച ഡോ. അംബേദ്ക൪ പഠന, ഗവേഷണ കൺവെൻഷൻ സെൻറ൪ ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്യും.പിന്നാക്ക സമുദായങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പി.പി. ഗോപി കമീഷൻ സമ൪പ്പിച്ച റിപ്പോ൪ട്ട് പരിശോധിച്ചുവരികയാണ്. നാടാ൪സമുദായത്തിൻെറ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട. ജസ്റ്റിസ് എം.ആ൪.ഹരിഹരൻനായരെയും വിശ്വക൪മസമുദായത്തിൻെറ പ്രശ്നങ്ങൾ പഠിക്കാൻ ഡോ. പി.എൻ. ശങ്കരനെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
