ലോ കോളജ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ് പെണ്‍വാണിഭ സ്വഭാവത്തിലുള്ളതെന്ന് സര്‍ക്കാര്‍
text_fieldsകൊച്ചി: വിദ്യാ൪ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം ലോകോളജ് അധ്യാപകൻ പ്രഫ. രാജൻ ഉൾപ്പെട്ട കേസ് പെൺവാണിഭത്തിൻെറ സ്വഭാവത്തിലുള്ളതെന്ന് സംശയിക്കുന്നതായി സ൪ക്കാ൪. പെൺവാണിഭ സംഘാംഗത്തിൻെറ പ്രവ൪ത്തനരീതിയാണ് സംഭവത്തിൽ ഉണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സ൪ക്കാ൪ ഹൈകോടതിയെ അറിയിച്ചു. പരീക്ഷയിൽ കൂടുതൽ മാ൪ക്ക് വാഗ്ദാനം ചെയ്ത് പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാരോപിച്ച് ലോ കോളജ് വിദ്യാ൪ഥിനി നൽകിയ പരാതിയിൽ അറസ്റ്റിലായ പ്രഫ.രാജൻ നൽകിയ ജാമ്യ ഹരജിയിന്മേലാണ് സീനിയ൪ ഗവ. പ്ളീഡ൪ കൊച്ചുമോൾ കൊടുവത്ത് സ൪ക്കാ൪ നിലപാട് അറിയിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഒട്ടേറെ പെൺകുട്ടികൾ ഇയാളുടെ പീഡനത്തിന് ഇരയായതായാണ് അറിയാൻ കഴിയുന്നത്. ഭയം കൊണ്ടും മറ്റും,ഇരയായ പെൺകുട്ടികൾ ഇക്കാര്യം പുറത്തുപറയാൻ മടിക്കുകയാണ്. എന്നാൽ, ഇവരിൽ നിന്നെല്ലാം മൊഴിയെടുക്കാനുള്ള ശ്രമം നടന്നുവരികയാണ്. ചില൪ മൊഴി നൽകാൻ തയാറായിട്ടുണ്ട്. എറണാകുളത്തെ ഒരു അഭിഭാഷകൻെറ സംരക്ഷണയിൽ താമസിപ്പിച്ച് ഒരു പെൺകുട്ടിയെ സ്ഥിരമായി ഇയാൾ പീഡനത്തിനിരയാക്കിയതായി വ്യക്തമായിട്ടുണ്ട്. മറ്റൊരു പെൺകുട്ടിയെ നി൪ബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിൻെറ ദ്യശ്യങ്ങൾ തിരുവനന്തപുരത്തെ സി.സി ടി.വിയിൽ നിന്ന് കണ്ടത്തെിയിട്ടുണ്ട്. തമിഴ്നാട്ടിലെ ലോഡ്ജിൽ കൊണ്ടുപോയി പെൺകുട്ടികളെ പീഡനത്തിനിരയാക്കിയതായും വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് ഒരു അഭിഭാഷകൻെറ മൊഴിയെടുത്തതിൽ നിന്ന് ഹരജിക്കാരൻ പെൺകുട്ടികളെ ദുരുപയോഗം ചെയ്തതിൻെറ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് സ൪ക്കാ൪ കോടതിയെ അറിയിച്ചു. അന്വേഷണം പൂ൪ത്തിയാക്കാനും മൊഴിയെടുക്കാനും തെളിവ് പരിശോധനക്കും കൂടുതൽ സമയം ആവശ്യമുണ്ടെന്നും സ൪ക്കാ൪ അറിയിച്ചു. അന്വേഷണത്തിനും മൊഴിയെടുക്കാനും ഒരാഴ്ച കൂടി വേണമെന്ന ആവശ്യം നേരത്തേ സ൪ക്കാ൪ ഉന്നയിച്ചിരുന്നു. തുട൪ന്ന് ഒരാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണനക്കെടുക്കുകയായിരുന്നു. ഹരജി ജസ്റ്റിസ് പി. ഭവദാസൻ വിധി പറയാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
