പാകിസ്താനിലെ ഊര്‍ജപ്രതിസന്ധി പരിഹരിക്കും നവാസ് ശരീഫ്
text_fieldsലാഹോ൪: പാകിസ്താനിലെ ഊ൪ജ പ്രതിസന്ധി പരിഹരിക്കാൻ തൻെറ സ൪ക്കാ൪ സ൪വ പരിശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രിസ്ഥാനത്തേക്ക് നാമനി൪ദേശം ചെയ്യപ്പെട്ട പാകിസ്താൻ മുസ്ലിംലീഗ് നേതാവ് നവാസ് ശരീഫ് പറഞ്ഞു.
എന്നാൽ, ഏതാനും ദിവസങ്ങൾകൊണ്ടോ മാസങ്ങൾകൊണ്ടോ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ളെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ജനജീവിതത്തെയും വ്യവസായത്തെയും പ്രതികൂലമായി ബാധിച്ച ഊ൪ജ പ്രതിസന്ധി അവസാനിപ്പിക്കാൻ നിശ്ചിതസമയം നൽകുന്നില്ളെന്ന് മൂന്നാമൂഴത്തിൽ പാക് പ്രധാനമന്ത്രിയാവാനിരിക്കുന്ന ശരീഫ് പറഞ്ഞു. സാധ്യമാകുന്നത്ര വേഗത്തിൽ പ്രശ്നം അതിജയിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. 1998ൽ പാക് ആണവപരീക്ഷണവിജയം കൊണ്ടാടാൻ സംഘടിപ്പിച്ച ‘യൗമെ തക്ബീ൪’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
