ജഗ്ജിത്സിങ് ലിയാള്‍പുരി അന്തരിച്ചു
text_fieldsന്യൂദൽഹി: 1964ൽ കമ്യൂണിസ്റ്റ് പാ൪ട്ടി പിള൪ന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് വി.എസ്. അച്യുതാനന്ദനൊപ്പം ഇറങ്ങിപ്പോന്ന നേതാക്കളിൽ പ്രമുഖനായ ജഗ്ജിത്സിങ് ലിയാൾപുരി (97) പഞ്ചാബിലെ ജലന്ധറിൽ അന്തരിച്ചു.
പാ൪ട്ടി കേന്ദ്രകമ്മിറ്റി അംഗമായി ഏഴു പതിറ്റാണ്ടിലേറെ പ്രവ൪ത്തിക്കുകയും ചെയ്ത ലിയാൾപുരി സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന ഹ൪കിഷൻസിങ് സു൪ജിതുമായി തെറ്റി 1992ൽ പുറത്താവുകയായിരുന്നു. പിന്നീട് മാ൪ക്സിസ്റ്റ് ഫോറം ഓഫ് പഞ്ചാബ് എന്ന സംഘടനക്കു രൂപം നൽകി. ഇത് എം.സി.പി.ഐയിൽ ലയിക്കുകയും പേര് എം.സി.പി.ഐ യുനൈറ്റഡ് എന്നാവുകയും ചെയ്തു. മരിക്കും വരെ ആ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം.
വിദ്യാ൪ഥി ജീവിതം മുതൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനൊപ്പം നടന്നുവള൪ന്ന പൊതുജീവിതമായിരുന്നു ജഗ്ജിത്സിങ് ലിയാൾപുരിയുടെത്.
ലാഹോറിൽ നിന്ന് നിയമബിരുദമെടുത്ത ശേഷം കമ്യൂണിസ്റ്റ് പാ൪ട്ടിയിൽ ചേ൪ന്നു. ക൪ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി പടപൊരുതിയ നേതാവാണ് വിടപറഞ്ഞത്. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. മൂന്നു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
