പി.കെ. കാളന്‍ കോളജിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേടെന്ന് പരാതി
text_fieldsമാനന്തവാടി: പട്ടികജാതി-വ൪ഗ വിദ്യാ൪ഥികളുടെ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യംവെച്ച് രൂപവത്കരിച്ച പി.കെ. കാളൻ മെമ്മോറിയൽ അപൈ്ളഡ് സയൻസ് കോളജിൽ താൽകാലിക അധ്യാപക നിയമനത്തിൽ ക്രമക്കേട് നടന്നതായി പരാതി. കഴിഞ്ഞവ൪ഷം പഠിപ്പിച്ച അതേ അധ്യാപക൪ക്കുതന്നെ നിയമനം നൽകിയതായാണ് പ്രധാന പരാതി. നെറ്റ് യോഗ്യതയുള്ള മൂന്നുവ൪ഷമായി ഐ.എച്ച്.ആ൪.ഡിയിൽ ജോലി ചെയ്യുന്നവരുടെ അപേക്ഷ പോലും പരിഗണിക്കാൻ തയാറായില്ല. ഇംഗ്ളീഷ്, മലയാളം, കണക്ക്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ട൪ സയൻസ് തുടങ്ങിയ വിഷയങ്ങളിലാണ് അധ്യാപക നിയമനം നടന്നത്. ഇതിൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ട൪ വിഷയങ്ങളിൽ കഴിഞ്ഞവ൪ഷം നിയമിച്ചവരെ തന്നെയാണ് വീണ്ടും നിയമിച്ചത്. ഇൻറ൪വ്യൂ ബോ൪ഡിൽ കോളജ് ഉൾപ്പെടുന്ന സ്ഥലത്തെ പഞ്ചായത്ത് പ്രസിഡൻറ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ, സ്ഥലത്തെ ജനപ്രതിനിധികൾ എന്നിവ൪ ഉണ്ടാകണമെന്നാണ് നിയമം. ഇതൊന്നും പാലിക്കാതെയാണ് നിയമനം നടന്നിരിക്കുന്നത്. പി.ടി.എ എക്സി. അംഗങ്ങൾപോലും നിയമനം അറിഞ്ഞില്ലെന്ന് പറയുന്നു.
അതേസമയം, അതത് വിഷയങ്ങളിൽ വിദഗ്ധരായവരെ ഉൾപ്പെടുത്തിയുള്ള ഇൻറ൪വ്യൂ ബോ൪ഡാണ് നിയമനം നടത്തിയതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പ്രിൻസിപ്പൽ മുരളി മാസ്റ്റ൪ പറഞ്ഞു. നിയമനത്തിൽ അഴിമതി നടന്നതായി ആരോപിച്ച് യുവജന സംഘടനകൾ വരുംവിസങ്ങളിൽ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
