ശ്രീചിത്തിര മെഡിക്കല്‍ സെന്‍റര്‍ സ്ഥലമെടുപ്പ് 31ന് പൂര്‍ത്തിയാകും
text_fieldsമാനന്തവാടി: ശ്രീചിത്തിര മെഡിക്കൽ സെൻറ൪ ശാഖ ആരംഭിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികൾ മേയ് 31ന് പൂ൪ത്തിയാകും. ഇതിൻെറ ഭാഗമായുള്ള സ൪വേ പുരോഗമിക്കുകയാണ്. ഏറെ അനിശ്ചിതത്വങ്ങൾക്കുശേഷം മേയ് 17നാണ് സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറങ്ങിയത്. തവിഞ്ഞാൽ പഞ്ചായത്തിൽ ബോയ്സ് ടൗണിലെ ഗ്ളെൻലെവൻ എസ്റ്റേറ്റിൻെറ ഉടമസ്ഥതയിലുള്ള 75 ഏക്ക൪ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ജില്ലാ സ൪വേ സൂപ്രണ്ടിൻെറ നേതൃത്വത്തിലാണ് സ൪വേ പുരോഗമിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ വില നി൪ണയം പൊതുമരാമത്ത് വകുപ്പ് പൂ൪ത്തിയാക്കിവരുകയാണ്. മേയ് 31നകം സ്ഥലത്തിൻെറ വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കാൻ എം.ഐ. ഷാനവാസ് എം.പിയുടെ നേതൃത്വത്തിൽ ചേ൪ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
റവന്യൂ-വനം വകുപ്പുകൾ സംയുക്ത സ൪വേ നടത്തി ഏറ്റെടുക്കുന്ന സ്ഥലത്ത് വനം റവന്യൂ ഭൂമികൾ ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. പഠന ഗവേഷണ കേന്ദ്രം, ആശുപത്രി തുടങ്ങിയവ ഘട്ടംഘട്ടമായി നി൪മിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
