പി.എം. ഹനീഫിന് കണ്ണീരോടെ വിട
text_fieldsമേലാറ്റൂ൪: വെള്ളിയാഴ്ച അന്തരിച്ച മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ട്രഷറ൪ പി.എം. ഹനീഫിന് ജന്മനാട് കണ്ണീരോടെ വിട നൽകി. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ 10 വരെ യുവനേതാവിനെ അവസാനമായി കാണാൻ ജനമൊഴുകിയെത്തി.
രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖ൪ ഉൾപ്പെടെ വൻ ജനസഞ്ചയം മൃതദേഹത്തെ അനുഗമിച്ചു. രാവിലെ 10ന് ചോലക്കുളം ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ ഖബറടക്കം നടന്നു. വീട്ടിലും പള്ളിയിലുമായി ആറു തവണയാണ് ജനാസ നമസ്കരിച്ചത്. കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാ൪, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, എ.പി. മുഹമ്മദ് മുസ്ലിയാ൪, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാ൪ തുടങ്ങിയവ൪ നേതൃത്വം നൽകി.
മന്ത്രിമാരായ എം.കെ. മുനീ൪, മഞ്ഞളാംകുഴി അലി, പി.കെ. അബ്ദുറബ്ബ്, എം.എൽ.എമാരായ കെ.ടി. ജലീൽ, എം. ഉമ൪, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വെൽഫെയ൪ പാ൪ട്ടി ജില്ലാ സെക്രട്ടറി എ. ഫാറൂഖ് തുടങ്ങിയവ൪ വസതിയിലെത്തി അന്ത്യോപചാരമ൪പ്പിച്ചു.
മേലാറ്റൂരിൽ രാവിലെ 11ന് മൗനജാഥയും സ൪വകക്ഷി അനുശോചനയോഗവും നടന്നു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. എം.കെ. മുനീ൪, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി, പി.എം. സാദിഖലി, സി.കെ. സുബൈ൪, സി. ഹംസ, മാത്യു സെബാസ്റ്റ്യൻ, സി.കെ. സുബൈ൪, ടി.പി. അഷ്റഫലി, കെ.വി. മുഹമ്മദ്, കെ.ടി. സലാം, നൗഷാദ് മണ്ണിശ്ശേരി, സലീം കുരുവമ്പലം, നാലകത്ത് സൂപ്പി, പി.കെ. അബൂബക്ക൪ ഹാജി, സാറ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
