കുപ്പിവെള്ളത്തില്‍ ചത്ത കൊതുക്; 15000 രൂപ പിഴ
text_fieldsനിലമ്പൂ൪: കുപ്പിവെള്ളത്തിൽ ചത്ത കൊതുകിനെ കണ്ടെത്തിയ കേസിൽ കമ്പനിയോട് 15000 രൂപ പിഴയടക്കാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കേസിൻെറ സാമൂഹിക പ്രസക്തി മുൻ നി൪ത്തി പിഴ സംഖ്യയിൽ 5000 രൂപ മുഖ്യമന്ത്രിയുടെ കുടിവെള്ളപദ്ധതിയിലേക്ക് സംഭാവനചെയ്യാനും 10000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകാനും കോടതി നി൪ദേശിച്ചു. കുറ്റിപ്പുറം പുത്തൻവീട്ടിൽ സജി രാജൻ ആണ് കുറ്റിപ്പുറത്തെ ബേക്കറിയിൽ നിന്ന് മാക്ഡവൽ കമ്പനിയുടെ കുപ്പിവെള്ളം വാങ്ങിയത്. ചത്ത കൊതുകിനെ കണ്ടതിനെ തുട൪ന്ന് കുപ്പിയുടെ അടപ്പ് തുറക്കാതെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. 15 രൂപ തിരിച്ചുവാങ്ങി പ്രശ്നം അവസാനിപ്പിക്കുന്നതിന് പകരം നിയമ യുദ്ധത്തിനിറങ്ങിയ പരാതിക്കാരനെ കോടതി അഭിനന്ദിച്ചു.
ബംഗളൂരുവിലെ യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ്, പാലക്കാട് കാവശേരി വിജയ് മിനറൽസ് എന്നിവ൪ക്കെതിരായാണ് പ്രസിഡൻറ് അഡ്വ. കെ. മുഹമ്മദാലി, മുസ്തഫ കൂത്രാടൻ എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
