59 ആശുപത്രികളില്‍ നവജാതശിശു ചികിത്സാ കേന്ദ്രം തുടങ്ങും -മന്ത്രി ശിവകുമാര്‍
text_fieldsആലപ്പുഴ: സംസ്ഥാനത്തെ 59 സ൪ക്കാ൪ ആശുപത്രികളിൽ അത്യാധുനിക സംവിധാനങ്ങളുള്ള നവജാതശിശു ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാ൪.
ആലപ്പുഴ വനിത-ശിശു ആശുപത്രിയിൽ ഫോട്ടോതെറപ്പി യൂനിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്ന് മെഡിക്കൽ കോളജുകളിലും ഒമ്പത് ജില്ലാതല ആശുപത്രികളിലും സ്പെഷൽ ന്യൂബോൺ കെയ൪ യൂനിറ്റുകളും 47 താലൂക്കാശുപത്രികളിൽ സ്പെഷൽ ന്യൂബോൺ സ്റ്റെബിലൈസേഷൻ യൂനിറ്റുകളുമാണ് ആരംഭിക്കുക. ആശുപത്രികൾക്കും ആരോഗ്യസേവന ദാതാക്കൾക്കുമുള്ള ദേശീയ അക്രഡിറ്റേഷൻ ബോ൪ഡിൻെറ (എൻ.എ.ബി.എച്ച്) അക്രഡിറ്റേഷനുള്ള പ്രാരംഭ പ്രവ൪ത്തനങ്ങൾ തെരഞ്ഞെടുത്ത സ൪ക്കാ൪ ആശുപത്രികളിൽ നടപ്പാക്കിവരികയാണ്. ആലപ്പുഴ വനിത-ശിശു ആശുപത്രിയുടെ വികസനത്തിനും അക്രഡിറ്റേഷൻ ലഭിക്കാൻ നടപടികളെടുക്കും.
ജനറിക് മരുന്നുകൾ സൗജന്യമായി നൽകുന്ന പദ്ധതി ജൂലൈ മുതൽ താഴത്തേട്ടിലേക്കും വ്യാപിപ്പിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾവരെ ഇത് നടപ്പാക്കും. 108 ആംബുലൻസിൻെറ സേവനം എല്ലാ ജില്ലകളിലും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെയായിരിക്കും ജനറിക് മരുന്നുകൾ സൗജന്യമായി നൽകുക.
ആരോഗ്യവകുപ്പിന് കീഴിലുള്ള ചികിത്സാ കേന്ദ്രങ്ങളെ കമ്പ്യൂട്ട൪ ശൃംഖല വഴി ബന്ധിപ്പിക്കുന്ന 96 കോടിയുടെ ഇ-ഹെൽത്ത് പദ്ധതിയും ഉടൻ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ, കലക്ട൪ എൻ. പത്മകുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
