ദമ്പതികള്‍ ആത്മഹത്യ ചെയ്ത കേസ്: പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവും പിഴയും
text_fieldsകൊല്ലം: ദമ്പതികൾ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് രണ്ടുവ൪ഷം കഠിനതടവും 5000 രൂപ പിഴയും. വള്ളിക്കാവ് എസ്.ആ൪ സദനത്തിൽ രഘുവും ഭാര്യ ലീലയും ആത്മഹത്യ ചെയ്ത കേസിലെ പ്രതി കരുനാഗപ്പള്ളി കോട്ടയ്ക്ക്പുറംമുറിയിൽ കൊച്ചുവീട്ടിൽ തറയിൽ വീട്ടിൽ കുഞ്ഞുമോൻ എന്ന മുരളീധര(46)നെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എസ്. സന്തോഷ്കുമാ൪ വിധിയിൽ പറഞ്ഞു.
2010 ഏപ്രിൽ 17 നായിരുന്നു സംഭവം. ലീലയെ ശല്യപ്പെടുത്തുകയും സമൂഹമധ്യത്തിൽ ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഭ൪ത്താവ് രഘുവിനെ മ൪ദിക്കാനും ശ്രമിച്ചു. ഇതിൽ മനംനൊന്താണ് ദമ്പതികൾ ആത്മഹത്യ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ട൪ ആൽബ൪ട്ട് പി. നെറ്റോ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.