‘സിസ്റ്റ്’ ഇനി മയക്കുമരുന്ന്, കള്ളനോട്ട് കേസുകളും അന്വേഷിക്കും
text_fieldsതൃശൂ൪: സംസ്ഥാനത്ത് തെളിയാത്ത കേസുകൾ അന്വേഷിക്കുന്ന സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ സപ്പോ൪ട്ടിങ് ടീം (സിസ്റ്റ്) മയക്കുമരുന്ന്, കള്ളനോട്ട് കേസുകളും അന്വേഷിക്കാൻ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം നി൪ദേശം നൽകി. രാമവ൪മപുരം പൊലീസ് അക്കാദമിയിൽ നടന്ന ‘സിസ്റ്റി’ൻെറ അവലോകന യോഗത്തിലാണ് നി൪ദേശം.
മയക്കുമരുന്നും കള്ളനോട്ടും എവിടെനിന്ന് വരുന്നു, ഉപഭോക്താക്കൾ, വിതരണക്കാ൪ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും. പ്രതികളെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറും. കള്ളനോട്ട് കേസ് അന്വേഷണത്തിന് തൽപരരായവ൪ക്ക് സി.ബി.ഐയുടെ പ്രത്യേക പരിശീലനം ലഭ്യമാക്കും. മയക്കുമരുന്ന് കേസിൽ നാ൪ ക്കോട്ടിക് കൺട്രോൾ ബ്യുറോയുടെയും സൈബ൪ കേസുകളിൽ താൽപര്യമുള്ളവ൪ക്കും പ്രത്യേക പരിശീലനം നൽകും.തൃപ്രയാ൪, കാലടി ക്ഷേത്ര മോഷണക്കേസുകൾ ഉൾപ്പെടെ തെളിയാത്ത കേസുകളിൽ അന്വേഷണം ഊ൪ജിതമാക്കാൻ ഡി.ജി.പി നി൪ദേശിച്ചു. 2008ലാണ് തൃപ്രയാ൪ ക്ഷേത്ര മോഷണം നടന്നത്. തുട൪ന്ന് രൂപവത്കരിച്ച ടെമ്പിൾ തെഫ്റ്റ് സ്ക്വാഡാണ് പിന്നീട് ‘സിസ്റ്റാ’യത്. അവലോകന യോഗത്തിൽ എ.ഡി.ജി.പി (ക്രൈം) വിൻസെൻറ് എം. പോൾ, ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജ, തൃശൂ൪ പൊലീസ് കമീഷണ൪ പി. പ്രകാശ്, അസി. പൊലീസ് കമീഷണ൪ ചന്ദൻ ചൗധരി എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
