സ്ത്രീകളിലും വിദ്യാര്‍ഥികളിലും മദ്യപാനം വര്‍ധിക്കുന്നു
text_fieldsതൃശൂ൪: കേരളത്തിൽ സ്ത്രീകളിലും കുട്ടികളിലും മദ്യപാനശീലം വ൪ധിക്കുന്നതായി എക്സൈസ് വകുപ്പിൻെറയും പൊലീസിൻെറ ‘അവ൪ റസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ’ (ഒ.ആ൪.സി) പദ്ധതിയുടെയും കണക്കുകൾ. നഗരങ്ങളിലെ സ്ത്രീകളിൽ ഇരുപത് ശതമാനം മദ്യപാന ശീലമുള്ളവരാണെന്ന് എക്സൈസ് വകുപ്പിൻെറ കണക്ക് പറയുന്നു. ഗ്രാമങ്ങളും കൂടി പരിഗണിക്കുമ്പോൾ കേരളത്തിൽ അഞ്ച് ശതമാനം സ്ത്രീകൾ മദ്യപരാണ്. ഇക്കാര്യത്തിൽ 10 വ൪ഷത്തിനിടക്ക് നാലിരട്ടിയാണ് വ൪ധന. സ്ത്രീകളെ മദ്യപാനത്തിലേക്ക് ആക൪ഷിക്കാൻ പ്രത്യേക പാ൪ലറുകൾ പോലും പ്രവ൪ത്തിക്കുന്നുണ്ട്. ബിവറേജസ് വിൽപനശാലകളിൽ ക്യൂ നിൽക്കുന്നവരിൽ സ്ത്രീകളുടെ സാന്നിധ്യം വ൪ധിക്കുന്നുണ്ട്. പ്രഫഷനൽ കോളജുകളിലെ പെൺകുട്ടികൾക്കിടയിൽ മദ്യപാനം വ്യാപകമാണ്.
ജോലിയിലെ സമ്മ൪ദവും ഭാരിച്ച ഉത്തരാവാദിത്തവും കുടുംബപ്രശ്നങ്ങളുമാണ് ഏറെ പേരെയും മദ്യപാനികളാക്കുന്നത്. മദ്യപനായ ഭ൪ത്താവ് സുഹൃത്തുക്കൾക്കു വേണ്ടി നടത്തുന്ന മദ്യസൽക്കാരങ്ങളിൽ ഭാര്യ കമ്പനിക്ക് അൽപം മദ്യപിക്കും. ഇത് ചിലരെ സ്ഥിരം മദ്യപരാക്കുന്നു. അമിത മദ്യപാനികളായ പുരുഷന്മാ൪ക്കൊപ്പം ഭാര്യമാ൪ ജീവിതം തുടരുന്നുണ്ടെങ്കിലും അതേ ശീലമുള്ള ഭാര്യയെ തൊണ്ണൂറു ശതമാനവും ഉപേക്ഷിക്കുകയാണ്.
കുട്ടികൾക്കിടയിൽ മദ്യപാനവും ലഹരി ഉപയോഗങ്ങളും വ൪ധിക്കുകയാണെന്ന് പൊലീസിൻെറ ‘അവ൪ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി’ അധികൃത൪ പറയുന്നു. ഏപ്രിലിൽ തൃശൂ൪ ജില്ലയിലെ 125 എയ്ഡഡ്/ സി.ബി.സ്.ഇ സ്കൂളുകളിലെ 430 വിദ്യാ൪ഥികൾക്ക് നടത്തിയ ക്യാമ്പിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വ്യക്തമായത്. ഇതനുസരിച്ച് സ്കൂൾ വിദ്യാ൪ഥികളിൽ പത്ത് ശതമാനത്തോളം പേ൪ മദ്യമോ മറ്റു ലഹരി ഉൽപന്നങ്ങളോ ഉപയോഗിക്കുന്നവരാണ്. മദ്യപിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായം 13 വയസ്സാണെന്നാണ് കണക്കെങ്കിലും അഞ്ചാം ക്ളാസിൽ പഠിക്കുന്ന വിദ്യാ൪ഥികളിലും മദ്യപാനശീലം കണ്ടത്തെിയതായി അധികൃത൪ പറയുന്നു. ബീഡിക്ക് അടിമയായവരും മദ്യത്തിന് പകരം വൈറ്റ്ന൪ ഉപയോഗിക്കുന്നവരുമുണ്ട്. അടുത്ത സുഹൃത്തുക്കളിൽ നിന്നാണ് ലഹരി ഉൽപന്നങ്ങൾ ലഭിക്കുന്നതെന്ന് ഒ.ആ൪.സി തൃശൂ൪ ജില്ലാ കോഓഡിനേറ്റ൪ എ.വി.രചിത്ര പറഞ്ഞു. സി.ബി.എസ്.ഇ സ്കൂളുകളിലും സ്ഥിതി സമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
