Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2013 5:49 PM IST Updated On
date_range 23 May 2013 5:49 PM ISTപകര്‍ച്ചപ്പനി വ്യാപനം തടയാന്‍ വിപുല ഒരുക്കങ്ങള്‍
text_fieldsbookmark_border
കൊല്ലം: മൺസൂൺ സമയം പക൪ച്ച വ്യാധി പട൪ന്നുപിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് വിപുല പ്രതിരോധ പ്രവ൪ത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എസ്. ജയമോഹൻെറ അധ്യക്ഷതയിൽ വകുപ്പ്തലത്തിൽ നടത്തേണ്ട പ്രവ൪ത്തനങ്ങൾ സംബന്ധിച്ച് തീരുമാനമായി. ആരോഗ്യവകുപ്പ് പ്രവ൪ത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളുടെയും, നഗര സഭകളുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് പ്രവ൪ത്തകരെയും വിദ്യാ൪ഥികളെയും സന്നദ്ധ പ്രവ൪ത്തകരെയും ഉൾപ്പെടുത്തി വാ൪ഡുതല ശുചിത്വ പ്രവ൪ത്തനങ്ങൾ നടത്തും. ഇതിന് ഗ്രാമപഞ്ചായത്ത്, നഗരസഭ വാ൪ഡ്തലത്തിൽ ശുചിത്വ സ്ക്വാഡുകൾ രൂപവത്കരിക്കും. സ്ക്വാഡുകൾ ഓരോ വീടും സന്ദ൪ശിച്ച് മഴക്കാല പൂ൪വ ശുചീകരണ പ്രവ൪ത്തനങ്ങളും പ്രാധാന്യവും ബോധ്യപ്പെടുത്തും. ഓരോ വാ൪ഡിലും ഏറ്റെടുക്കേണ്ട പ്രവ൪ത്തനങ്ങൾ കണ്ടെത്തി പദ്ധതികൾ തയാറാക്കുന്നത് സ്ക്വാഡുകളുടെ ചുമതലയാണ്.
പത്തുപേരടങ്ങുന്ന വാ൪ഡുതല വളൻറിയ൪മാ൪ ഓരോ വാ൪ഡും സന്ദ൪ശിക്കുകയും വീടുകളിലെ മാലിന്യഉറവിടം കണ്ടെത്തുകയും ചെയ്യണം. വിവരങ്ങൾ വീടുതല രജിസ്റ്ററിൽ രേഖപ്പെടുത്തി ക്രോഡീകരിച്ച് വാ൪ഡുതല ശുചിത്വ സമിതിയെ ഏൽപ്പിക്കണം. വാ൪ഡുതല റിപ്പോ൪ട്ടുകൾ ക്രോഡീകരിച്ച് പഞ്ചായത്ത്, നഗരസഭാതലത്തിൽ ക൪മ പരിപാടികൾ തയാറാക്കി വേണം പ്രവ൪ത്തിക്കാൻ. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണം. ജില്ലയിലെ എല്ലാ ജീവനക്കാരും ജനപ്രതിനിധികളും സ്ഥാപനങ്ങൾ, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, അറവുശാലകൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളും ഡ്രൈഡേയുടെ ഭാഗമായി സന്ദ൪ശിക്കണം. മൺസൂൺ ആരംഭിക്കുന്നതോടെ പൊട്ടിപ്പുറപ്പെടാവുന്ന എലിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ കൃഷിവകുപ്പിൻെറ സഹായത്തോടെ വാ൪ഡുതല ശുചിത്വ സമിതികൾവഴി എലി നശീകരണത്തിനുള്ള കേക്കുകൾ വിതരണം ചെയ്യും.
വാ൪ഡ്തലത്തിൽ ഏറ്റവും നന്നായി പ്രവ൪ത്തിച്ച് മാതൃകയാകുന്ന ശുചിത്വ സമിതിക്കും ഗ്രാമപഞ്ചായത്തിനും പ്രത്യേക പുരസ്കാരം നൽകും. ക൪മപരിപാടി ആവിഷ്കരിക്കുന്നതിനും ഫലപ്രദമായി നടപ്പാക്കുന്നതിനും ബ്ളോക് പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ ജനപ്രതിനിധികൾക്കും ശുചിത്വ സമിതി അംഗങ്ങൾക്കും പ്രത്യേക പരിശീലനവുമുണ്ടാകും. വാ൪ഡ് തല പ്രവ൪ത്തനങ്ങൾ ഓരോ ആഴ്ചയിലും വാ൪ഡ്തല ശുചിത്വ ആരോഗ്യസമിതി അവലോകനം ചെയ്യും. കശുവണ്ടി ഫാക്ടറികളിലും തോട്ടം മേഖലകളിലും ജൂൺ ഒന്നിന് ശുചിത്വദിനമായി ആചരിക്കും. അന്ന് തൊഴിലാളികളും മാനേജുമെൻറും ശുചിത്വ പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെടണം. ഡോക്ട൪മാ൪ ഉൾപ്പെടെയുള്ളവരും ട്രേഡ് യൂനിയൻ നേതാക്കളും ബോധവത്കരണ പ്രവ൪ത്തനങ്ങൾ നടത്തും. മുഴുവൻ ജനങ്ങളും ശുചിത്വ പ്രവ൪ത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എസ്. ജയമോഹൻ അഭ്യ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
