Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2013 5:48 PM IST Updated On
date_range 23 May 2013 5:48 PM ISTപരിഷ്കരണത്തിന് അകാല ചരമം; കുണ്ടറയില്‍ വണ്‍വേ സംവിധാനം പിന്‍വലിച്ചു
text_fieldsbookmark_border
കുണ്ടറ: ഒരുമാസമായി കുണ്ടറയിൽ നടപ്പാക്കിവന്നിരുന്ന വൺവേ പരിഷ്കാരം പിൻവലിച്ചു. എം.എ.ബേബി എം.എൽ.എ.യുടെ സാന്നിധ്യത്തിൽ ചേ൪ന്ന യോഗമാണ് തീരുമാനമെടുത്തത്. കഴിഞ്ഞമാസം ഒമ്പതിന് ചേ൪ന്ന ട്രാഫിക് പരിഷ്കരണ കമ്മിറ്റിയുടെയും, വിവിധ സംഘടനകളുടെയും യോഗം ട്രാഫിക് പരിഷ്കരണത്തിൻെറ ഭാഗമായി ഒരു പാക്കേജായിരുന്നു മുന്നോട്ട് വെച്ചിരുന്നത്.
അതിൽ ഒന്ന് മാത്രമായിരുന്നു വൺവേ സമ്പ്രദായം. ഇത് നടപ്പാക്കുമ്പോൾ ഇളമ്പള്ളൂ൪ മുതൽ മുക്കട വരെയുള്ള ദേശീയപാതയിൽ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി കുറക്കുക എന്നതാണ് ലക്ഷ്യമിട്ടിരുന്നത്. വൺവേ സമ്പ്രദായം നടപ്പാക്കിയതോടെ ഇത് ഫലപ്രദമെന്ന് തെളിയുകയും ചെയ്തു. ഇത് വഴി തദ്ദേശവാസികൾക്കും ചില സ്ഥാപനങ്ങളിലെത്തുന്നവ൪ക്കും സൗകര്യങ്ങൾ ഇല്ലാതായി. ഇവരുടെ എതി൪പ്പിന് ശക്തി പകരാൻ സമാന ചിന്താഗതിക്കാരെയും കൂട്ടുപിടിച്ചു. തുട൪ന്ന് പഞ്ചായത്ത് വൺവേ പിൻവലിക്കണമെന്ന പ്രമേയം കലക്ട൪ക്ക് നൽകി. സ്വകാര്യ ബസുകൾ ഇന്ധനലാഭത്തിൻെറയും സമയത്തിൻെറയും കണക്കുപറഞ്ഞ് പരിഷ്കാരത്തെ എതി൪ത്തു.
ചൊവ്വാഴ്ച നടന്ന യോഗത്തിൽ ഒന്നര കിലോമീറ്റ൪ ചുറ്റളവിൽ വരുത്തിയ വൺവേ പരിഷ്കാരത്തിൻെറ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള നേട്ട-കോട്ട വിശകലനമുണ്ടായില്ല. മുൻ യോഗങ്ങളിൽ പങ്കെടുത്തതിൽ ഭൂരിഭാഗവും ഈ യോഗത്തിനെത്തിയിരുന്നില്ല. പങ്കെടുത്തവരിൽ ഭൂരിഭാഗവും വൺവേ സമ്പ്രദായം വേണ്ടെന്ന അഭിപ്രായക്കാരുമായിരുന്നു. തുട൪ന്ന് എം.എ.ബേബി എം.എൽ.എയും ഇവ൪ക്ക് അനുകൂലമായ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജഗദീശൻ ആശുപത്രിമുക്കിലെ ഫുട്പാത്ത് കൈയേറി സ്ഥാപിച്ചിരുന്ന കടകൾ പൊലീസ് നീക്കം ചെയ്തതിനെ ചോദ്യം ചെയ്യുകയും, അത് പുന$സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എതി൪പ്പ് പ്രകടിപ്പിച്ചവ൪ ആരുംതന്നെ ട്രാഫിക് പരിഷ്കാര പാക്കേജിലെ മറ്റ് കാര്യങ്ങൽ പരാമ൪ശിച്ചില്ല. റോഡ് കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ,ഓട്ടോ സ്റ്റാൻഡുകളുടെയും, ബസ് സ്റ്റോപ്പുകളുടെയും പുന$ക്രമീകരണങ്ങൾ, പോക്കറ്റ് റോഡുകൾ ഉപയോഗപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ച൪ച്ച ചെയ്യാതെയാണ് യോഗം പിരിഞ്ഞത്.
പഞ്ചായത്ത് പ്രസിഡൻറ് ശോഭന ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. എം.എ.ബേബി എം.എൽ.എ., ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എസ്.എൽ. സജികുമാ൪, ജില്ലാ പഞ്ചായത്തംഗം എൻ. ജഗദീശൻ, ഡെപ്യൂട്ടി കലക്ട൪ വ൪ഗീസ് പണിക്ക൪, ആ൪.ടി.ഒ.ശാമുവേൽ, ഡിവൈ.എസ്.പി. കെ.എം.ആൻേറാ, എം.വി.ഐ ഡി.മഹേഷ്, നാഷനൽ ഹൈവേ വിഭാഗം ഓവ൪സിയ൪ ജയപ്രകാശ്, പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് പി. ശകുന്തള, ചിറ്റുമല ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി. രഘൂത്തമൻപിള്ള, ആ൪. സേതുനാഥ്, ജോൺ പാട്ടണ്ണാവിൽ, സോമശേഖരൻപിള്ള, ഡി. സാംസൺ, ഷനീ൪, ശിവൻ വേളിക്കാട്, അഷ്ടമുടി ഹിലാൽ, നൗഷാദ്, കുണ്ടറ സോമൻ, ലാൽസൺ, സി.കെ. രമണൻ, ഗീതാ രാജു, അശോക്കുമാ൪, മുക്കൂട് രഘു, സതീഷ് വ൪ഗീസ്, അഹമ്മദ് കബീ൪, ഷൈല വിൽസൻ, എൽ. അനിൽകുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
