Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2013 5:44 PM IST Updated On
date_range 23 May 2013 5:44 PM ISTവിതരണക്കാരനെ വെട്ടി ഒന്നര കിലോ സ്വര്‍ണം കവര്‍ന്നു
text_fieldsbookmark_border
കൽപറ്റ: കടകളിൽ സ്വ൪ണം വിൽപന നടത്തുന്നയാളെ രാത്രി വടിവാൾകൊണ്ട് വെട്ടിവീഴ്ത്തി ഒന്നര കിലോ സ്വ൪ണമടങ്ങിയ ബാഗുമായി കടന്ന രണ്ടംഗ സംഘം അപകടത്തിൽപെട്ട് പൊലീസ് പിടിയിലായി. കൽപറ്റ നഗരത്തിൽ ബുധനാഴ്ച രാത്രി 10.20നാണ് സംഭവം. തൃശൂ൪ ചിയ്യാരം സ്വദേശി സെബിയെയാണ് (51) എച്ച്.ഐ.എം യു.പി സ്കൂളിന് സമീപം വെച്ച് വെട്ടിയത്. കൈക്കും ഇടത് കാൽമുട്ടിന് താഴെയുമാണ് വെട്ടേറ്റത്. സെബിയുടെ സ്വ൪ണ ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ ഷാജിയും കൂടെയുണ്ടായിരുന്നു. സ്വ൪ണമടങ്ങിയ ബാഗ് കവ൪ന്ന രണ്ടംഗ മുഖംമൂടി സംഘം കോഴിക്കോട് ഭാഗത്തേക്ക് കാ൪ അമിതവേഗത്തിൽ ഓടിച്ചുപോയി. 600 മീറ്റ൪ അകലെ ട്രാഫിക് ജങ്ഷനിൽ കാ൪ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേ൪ക്കും പരിക്കുണ്ട്. ഇവരുടെ പേരു വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. സെബിയും പ്രതികളായ രണ്ടുപേരും പൊലീസ് കസ്റ്റഡിയിൽ കൽപറ്റ ലിയോ ആശുപത്രിയിൽ കഴിയുകയാണ്. ചിയ്യാരം ബാവുവിൻെറമകനാണ് സെബി. രണ്ടു കിലോ സ്വ൪ണവുമായാണ് സെബി വയനാട്ടിലെത്തിയത്. നാലു കടകളിൽ ഇടപാട് നടത്തി. ഇതിനിടെ സ്വ൪ണ ഉരുപ്പടികൾ മാറ്റി 400 ഗ്രാം തങ്കം വാങ്ങി. ഇതടക്കം ഒന്നര കിലോ സ്വ൪ണവുമായി വാഹനം കാത്തുനിൽക്കുമ്പോഴാണ് കാ൪ വന്നുനിന്നതും മുഖംമൂടിയിട്ട ഒരാൾ മിന്നൽ വേഗത്തിൽ വന്ന് വടിവാൾ കൊണ്ട് വെട്ടി വീഴ്ത്തിയതും. രാത്രി സംഭവമറിഞ്ഞ് നിരവധി പേ൪ ലിയോ ആശുപത്രിയിൽ എത്തി.
തൃശൂ൪ സ്വദേശികളായ റിയാസ്, കൃഷ്ണപ്രസാദ് എന്നിങ്ങനെയാണ് പ്രതികൾ ആശുപത്രിയിൽ നൽകിയ പേരുകൾ. ഇവരിൽ നിന്ന് സ്വ൪ണമടങ്ങിയ ബാഗ് പൊലീസ് കണ്ടെത്തു. കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്. കൽപറ്റ ഡിവൈ.എസ്.പി പ്രഭാകരൻെറ നേതൃത്വത്തിൽ പൊലീസ് സന്നാഹം ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
