തന്‍െറ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തെന്ന് കെ.സി. ജോസഫ്
text_fieldsതിരുവനന്തപുരം: ഉപമുഖ്യമന്ത്രിയാകാൻ കുഞ്ഞാലിക്കുട്ടിയും യോഗ്യനാണെന്ന തൻെറ വാക്കുകൾ ദു൪വ്യാഖ്യാനം ചെയ്തെന്ന് മന്ത്രി കെ.സി. ജോസഫ്. രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചുവെന്നും മന്ത്രി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.കോട്ടയത്ത് ലളിതകലാ അക്കാദമി ക്യാമ്പിൽ പോയപ്പോൾ മാണി ഉപമുഖ്യമന്ത്രിസ്ഥാനം അവകാശപ്പെട്ടുവെന്ന് മാധ്യമപ്രവ൪ത്തക൪ തന്നോട് ചോദിച്ചു. കുഞ്ഞാലിക്കുട്ടിക്കും അവകാശപ്പെടാമല്ലോ എന്ന് താൻ മറുപടി നൽകുകയും ചെയ്തു. അതിനെ ഇത്രയേറെ ദു൪വ്യാഖ്യാനം ചെയ്യുകയായിരുന്നു. കെ.പി.സി.സി പ്രസിഡൻറും മുഖ്യമന്ത്രിയും ചേ൪ന്നാണ് മന്ത്രിമാരെ തെരഞ്ഞെടുത്തതെന്നും അദ്ദേഹത്തിന് മന്ത്രിസഭയിലേക്ക് വരാൻ തടസ്സമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും താൻ പറഞ്ഞു. അനവസരത്തിൽ അട൪ത്തിമാറ്റി ദു൪വ്യാഖ്യാനം ചെയ്തത് നി൪ഭാഗ്യകരമാണ്. കെ.പി.സി.സി പ്രസിഡൻറിനെ താൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി. വിദ്യാ൪ഥികാലം മുതൽ സഹോദരങ്ങളെ പോലെ കഴിഞ്ഞവരാണ് തങ്ങൾ. മാധ്യമങ്ങൾ തലക്കെട്ടിന് വേണ്ടി തെറ്റായ കാര്യങ്ങൾ നൽകുന്നു. ഇപ്പോഴത്തേത് മാധ്യമങ്ങൾ ഉണ്ടാക്കിയ വിവാദമാണ്. ഔദ്യാഗികമായി യു.ഡി.എഫോ കെ.പി.സി.സിയോ ഹൈകമാൻഡോ പുന$സംഘടന ആലോചിച്ചിട്ടില്ല. കോൺഗ്രസിൻെറ കാര്യങ്ങൾ പറയാൻ വക്താക്കളുണ്ട്. അത് മാധ്യമങ്ങൾ പറയരുത്. കോൺഗ്രസിലെ പ്രശ്നങ്ങൾ രമ്യമായി തീരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.