മാനസികാരോഗ്യ നയത്തിന് അംഗീകാരം
text_fields തിരുവനന്തപുരം: സമഗ്ര മാനസികാരോഗ്യ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.2000ൽ തയാറാക്കിയ മാനസികാരോഗ്യ നയരൂപരേഖയിൽ പരിഷ്കാരങ്ങൾ വരുത്തിയാണ് നയം തയാറാക്കിയതെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ അറിയിച്ചു.
മനോരോഗം ബാധിച്ച എല്ലാവ൪ക്കും ഫലപ്രദമായ ചികിത്സയും സാമൂഹികാധിഷ്ഠിത പുനരധിവാസവും നയം ലക്ഷ്യമിടുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽവരെ മനോരോഗ ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കും. നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളും മെഡിക്കൽ കോളജുകളിലെ മനോരോഗ വിഭാഗങ്ങളും റഫറൽ സെൻററുകളാക്കി ഉയ൪ത്തും. മനോരോഗ ബോധവത്കരണം ശക്തിപ്പെടുത്തും.
ആരോഗ്യവകുപ്പിൻെറ പ്രവ൪ത്തന ശൃംഖലയുമായി മാനസികാരോഗ്യ വിഭാഗങ്ങളെ സംയോജിപ്പിച്ച് അവയുടെ പ്രവ൪ത്തനരീതി വികേന്ദ്രീകരിക്കും.
മനോരോഗ ചികിത്സാരംഗത്ത് ആധുനിക മരുന്നുകൾക്കൊപ്പം ആയു൪വേദം, ഹോമിയോ മുതലായ ചികിത്സാ വിഭാഗങ്ങൾക്കുകൂടി പ്രാധാന്യം നൽകുമെന്നും നയത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
