‘മന്ത്രി അനൂപിന്‍െറ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണം’
text_fieldsകോട്ടയം: മന്ത്രി അനൂപ് ജേക്കബും കുടുംബാംഗങ്ങളും നടത്തിയ അനധികൃത ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എറണാകുളം ജില്ലയിലെ തിരുമാറാടി വില്ലേജിൽ 46 ഇടങ്ങളിൽ കെട്ടിടവും വസ്തുവും വാങ്ങിയിട്ടുണ്ട്.
അനൂപിൻെറ പേരിൽ 26 ഉം പിതാവ് ടി.എം.ജേക്കബിൻെറ പേരിൽ 11ഉം മാതാവ് ആനി ജേക്കബിൻെറ പേരിൽ നാലും വസ്തുക്കൾ വാങ്ങിയെന്ന് വിവരാവകാശ നിയമപ്രകാരം കൂത്താട്ടുകുളം സബ്രജിസ്ട്രാ൪ ഓഫിസിൽനിന്ന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നുണ്ട്.
നദീജല ത൪ക്കത്തിൽ തമിഴ്നാടിന് അനുകൂലമായി വാ൪ത്ത വന്നുവെന്ന രഹസ്യാന്വേഷണ റിപ്പോ൪ട്ടിൽ ഖേദം പ്രകടിപ്പിക്കാതെ ഉള്ളടക്കം പരിശോധിച്ച് സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണം.
അനൂപ് ജേക്കബിൻെറ തമിഴ്നാട് യാത്രകളും ഭൂമിവാങ്ങലും തമ്മിലുള്ള ബന്ധവും അന്വേഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
