റിയാദ്: ഇടവേളക്ക് ശേഷം ആഗോള വിപണിയിൽ ഇന്ത്യൻ രൂപക്ക് കനത്ത നഷ്ടം. അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ 0.54 ശതമാനത്തിൻെറ ഇടിവാണ് ചൊവ്വാഴ്ചയുണ്ടായത്. മേയ് ആരംഭത്തിൽ 53.70 ആയിരുന്ന യു.എസ് ഡോളറിൻെറ വിനിമയ നിരക്ക് ചൊവ്വാഴ്ചയോടെ 55.50 ലേക്ക് കുതിച്ചു. ഈ വ൪ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ചൊവ്വാഴ്ച ആഗോളവിപണിയിൽ രൂപയുടെ വിനിമയം നടന്നത്.
യു.എസ് ഡോളറിൻെറ ഉയ൪ച്ചയെത്തുട൪ന്ന് ഗൾഫ് മേഖലയിലെ യു.എസ്ബന്ധിത കറൻസികളും നില മെച്ചപ്പെടുത്തി. ഈ മാസം ആരംഭത്തിൽ 14.30 ആയിരുന്ന സൗദി റിയാലിൻെറ മൂല്യം ചൊവ്വാഴ്ചയോടെ 14.80 ലേക്ക് കടന്നു.
2012 സെപ്റ്റംബറിന് ശേഷം റിയാലിൻെറ മൂല്യം കനത്ത തോതിൽ കുറഞ്ഞിരുന്നു. 13.79 ലേക്ക് ഇടിഞ്ഞ മൂല്യമാണ് എട്ട് മാസത്തിന് ശേഷം 14.80ലേക്ക് കുതിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ശതമാനത്തിൻെറ നേട്ടമാണ് വിനിമയത്തിൽ സൗദി റിയാലിനുണ്ടായത്.
യു.എ.ഇ ദി൪ഹമിൻെറ മൂല്യം 15.10, ഖത്ത൪ റിയാൽ 15.23 ഒമാൻ റിയാൽ 144.04, ബഹ്റൈൻ ദീനാ൪ 147, കുവൈത്ത് ദീനാ൪ 193.50 എന്നിങ്ങനെയാണ് മറ്റു ഗൾഫ് കറൻസികളുടെ പുതിയ നിരക്ക്. 2012ലെ കനത്ത തക൪ച്ചക്ക് ശേഷം ഇന്ത്യൻ രൂപ 2013 തുടക്കത്തിൽ നേരിയ തോതിൽ നില മെച്ചപ്പെടുത്തിയിരുന്നെങ്കിലും ദീ൪ഘകാലം പിടിച്ചുനിൽക്കാനായില്ല. പിന്നീട് കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ ഏറ്റകുറച്ചിലുകളില്ലാതെ പിടിച്ചുനിന്ന മൂല്യ നിരക്കാണ് ഇപ്പോൾ വീണ്ടും ചോ൪ന്നത്.
ഇന്ത്യൻ വിപണിയിൽ അമേരിക്കൻ ഡോളറിൻെറ ആവശ്യം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ഡോള൪ വാങ്ങിക്കൂട്ടാനുള്ള പ്രവണതയുണ്ട്. ഇത് വരും ദിവസങ്ങളിലും രൂപക്ക് ക്ഷീണം വരുത്തുമെന്നാണ് സൂചന. അതേസമയം, റിസ൪വ് ബാങ്കിൻെറ ഇടപെടൽ ഉണ്ടായാൽ ഇപ്പോളത്തെ കുതിപ്പ് താൽക്കാലികമായി തടയാം. ഒരു വിഭാഗം പ്രവാസികൾ തിരിച്ചുപോക്കിൻെറ ഒരുക്കങ്ങൾ തുടങ്ങുമ്പോഴാണ് റിയാലിൻെറ മൂല്യത്തിൽ ഗണ്യമായ ഉയ൪ച്ച വന്നിരിക്കുന്നത്. എന്തെങ്കിലുമൊക്കെ ഇത്തിരി സമ്പാദ്യമുള്ളവ൪ക്ക് നാട്ടിലേക്ക് പണമയക്കാൻ നല്ല അവസരമാണ് കൈവന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2013 12:09 PM GMT Updated On
date_range 2013-05-22T17:39:29+05:30ഇന്ത്യന്‍ രൂപക്ക് വന്‍ തകര്‍ച്ച; റിയാലിന്‍െറ മൂല്യം 15 രൂപയിലേക്ക്
text_fieldsNext Story