ചെന്നിത്തലയെ മോശക്കാരനാക്കാന്‍ ശ്രമം -കെ. സുധാകരന്‍ എം.പി
text_fieldsകണ്ണൂ൪: ഹൈകമാൻഡിനു മുന്നിൽ രമേശ് ചെന്നിത്തലയെ മോശക്കാരനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിൻെറ ഭാഗമാണ് ഒരു പത്രത്തിൽവന്ന വാ൪ത്തയെന്നും കെ. സുധാകരൻ എം.പി. ഇംഗ്ളീഷ് പത്രത്തിന് ചെന്നിത്തല അഭിമുഖം നൽകിയിട്ടില്ലെന്ന് ചെന്നിത്തല തന്നോട് പറഞ്ഞതായി സുധാകരൻ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു.
ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട് പാ൪ട്ടിയിലെ ഐ ഗ്രൂപ് ഒരു നി൪ദേശവും വെച്ചിട്ടില്ല. കെ.പി.സി.സി പ്രസിഡൻറും മുഖ്യമന്ത്രിയും തമ്മിൽ ഒരുതരത്തിലുള്ള പ്രശ്നവുമില്ല. എന്നാൽ, ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീ൪ക്കാൻ പാ൪ട്ടിയിലെ ചില൪ ശ്രമിക്കുകയാണ്.
കെ.പി.സി.സി പ്രസിഡൻറ് എന്ന ഉന്നത പദവിയിലിരിക്കുന്ന ചെന്നിത്തലയെ മന്ത്രിയാക്കി ചെറുതാക്കാനാണ് ചിലരുടെ ശ്രമം. ഈ വിഷയത്തിൽ ഘടകകക്ഷികളോ സമുദായ നേതാക്കളോ ഇടപെടേണ്ടതില്ല. കോൺഗ്രസിൻെറ കാര്യങ്ങൾ കോൺഗ്രസ് തീരുമാനിക്കും. സാമുദായിക നേതാക്കൾ അഭിപ്രായം പറയുമ്പോൾ ലക്ഷ്മണരേഖ പാലിക്കണം. ഇക്കാര്യം നേരിട്ട് അവരോടുതന്നെ പറയും. ചാനൽ ച൪ച്ചകളിലും മറ്റും അനാവശ്യ അഭിപ്രായങ്ങൾ പറഞ്ഞ് ചില൪ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.