സെബാസ്റ്റ്യനും ഷാനവാസും മാധ്യമ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി
text_fieldsതിരുവനന്തപുരം: മികച്ച പത്രരൂപകൽപനക്ക് തിരുവനന്തപുരം പ്രസ്ക്ളബ് ഏ൪പ്പെടുത്തിയ സ്വദേശാഭിമാനി പുരസ്കാരം ‘മാധ്യമം’ ചീഫ് സബ്എഡിറ്റ൪ പി.സി. സെബാസ്റ്റ്യനും മികച്ച രാഷ്ട്രീയ റിപ്പോ൪ട്ടിങ്ങിനുള്ള കെ.സി. സെബാസ്റ്റ്യൻ സ്മാരക അവാ൪ഡ് മാധ്യമം കണ്ണൂ൪ ബ്യൂറോ റിപ്പോ൪ട്ട൪ ഒ.പി. ഷാനവാസിനും സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്ക്ളബിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. ശിവകുമാ൪ അവാ൪ഡുകൾ വിതരണം ചെയ്തു. 2011 ജനുവരി31ന് പ്രസിദ്ധീകരിച്ച ‘മാധ്യമം’ കോഴിക്കോട് എഡിഷൻ ഒന്നാം പേജാണ് സെബാസ്റ്റ്യനെ അവാ൪ഡിന് അ൪ഹനാക്കിയത്. സ്വ൪ണ മെഡലും ഫലകവും സ൪ട്ടിഫിക്കറ്റും അടങ്ങിയതാണ് അവാ൪ഡ്. ‘അമ്മയുറങ്ങാത്ത വീടുകൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പരമ്പരയാണ് ഷാനവാസിന് അവാ൪ഡ് നേടിക്കൊടുത്തത്. 5000 രൂപയും ഫലകവും സ൪ട്ടിഫിക്കറ്റും അടങ്ങിയതാണ് അവാ൪ഡ്.
മികച്ച വാ൪ത്താപരമ്പരക്കുള്ള 2011 ലെ എം. ശിവറാം അവാ൪ഡ് കെ. ശ്രീകുമാ൪ (മാതൃഭൂമി, കോഴിക്കോട്), 2012 ലെ അവാ൪ഡ് എസ്.വി. രാജേഷ്(മനോരമ), ടി. സോമൻ (മാതൃഭൂമി) എന്നിവ൪ ഏറ്റുവാങ്ങി. അഡ്വഞ്ചറസ് റിപ്പോ൪ട്ടിങ്ങിനുള്ള 2011 ലെ ജി. വേണുഗോപാൽ അവാ൪ഡ് റെജി ജോസഫ് (ദീപിക), 2012 ലെ അവാ൪ഡ് ജയൻ മേനോൻ (മലയാള മനോരമ) എന്നിവ൪ക്ക് സമ്മാനിച്ചു. ഹ്യൂമൻ ഇൻററസ്റ്റ് ഫോട്ടോക്കുള്ള 2011 ലെ മിന൪വ കൃഷ്ണൻകുട്ടി പുരസ്കാരം സി. ബിജു (മാതൃഭൂമി), 2012 ലെ അവാ൪ഡ് ജി. ബിനുലാൽ (മാതൃഭൂമി), 2011ലെ ന്യൂസ് ഫോട്ടോഗ്രഫി അവാ൪ഡ് മനു വിശ്വനാഥ് (ദേശാഭിമാനി), 2012 ലെ അവാ൪ഡ് പി.എൻ. ശ്രീവത്സൻ (മനോരമ) എന്നിവ൪ ഏറ്റുവാങ്ങി. 2011 ലെയും 2012 ലെയും കാ൪ട്ടൂൺ പുരസ്കാരം ടി.കെ. സുജിത്തിന് (കേരള കൗമുദി) സമ്മാനിച്ചു. പത്ര രൂപകൽപനക്കുള്ള 2012 ലെ സ്വദേശാഭിമാനി അവാ൪ഡ് ടി.കെ. സുനിൽകുമാ൪ (കേരളകൗമുദി) ഏറ്റുവാങ്ങി. ഇംഗ്ളീഷ് പത്രങ്ങളിലെ ന്യൂസ് സ്റ്റോറിക്കുള്ള വി. കൃഷ്ണമൂ൪ത്തി അവാ൪ഡ് പി. രാംദാസിന് (ന്യൂ ഇന്ത്യൻ എക്സ്പ്രസ്) സമ്മാനിച്ചു.
ദൃശ്യമാധ്യമ റിപ്പോ൪ട്ട൪ക്കുള്ള 2011 ലെ അവാ൪ഡ് എസ്. മഹേഷ്കുമാറും (മനോരമ ന്യൂസ്), 2012 ലെ അവാ൪ഡ് ആശാ ജാവേദും (മനോരമ ന്യൂസ്) ഏറ്റുവാങ്ങി. കാമറാമാനുള്ള അവാ൪ഡ് സോളമൻ റാഫേൽ (ഏഷ്യാനെറ്റ്) ഏറ്റുവാങ്ങി. പ്രസ്ക്ളബ് പ്രസിഡൻറ് പ്രദീപ്പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രാജീവ് സ്വാഗതവും ട്രഷറ൪ ദിലീപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
