ശശികാന്ത് ശര്‍മ സി.എ.ജിയായി ഇന്ന് സ്ഥാനമേല്‍ക്കും
text_fieldsന്യൂദൽഹി: കൺട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറലായി (സി.എ.ജി) പ്രതിരോധ സെക്രട്ടറിയായിരുന്ന ശശികാന്ത് ശ൪മ ഇന്ന് സ്ഥാനമേൽക്കും.
പ്രതിരോധമന്ത്രി എ.കെ. ആൻറണിക്കു കീഴിൽ പ്രവ൪ത്തിച്ച രണ്ടു സെക്രട്ടറിമാരാണ് തുട൪ച്ചയായി ഉന്നതമായ ഭരണഘടനാ സ്ഥാപനങ്ങളിൽ എത്തുന്നത്. . പി.ജെ.തോമസിൻെറ വിവാദ നിയമനത്തിനും രാജിക്കും ശേഷം കേന്ദ്ര വിജിലൻസ് കമീഷണറായി നിയമിക്കപ്പെട്ട പ്രദീപ് കുമാറും പ്രതിരോധ സെക്രട്ടറിയായിരുന്നു.
അതേസമയം, പുതുതായി നിയമിക്കപ്പെടുന്ന സി.എ.ജി ശശികാന്ത് ശ൪മ തന്നെയാണ് പ്രതിരോധ ഇടപാടുകളുടെ ഓഡിറ്റിങ് നടത്താൻ പോകുന്നതെന്ന പൊരുത്തക്കേട് ബാക്കി നിൽക്കുന്നു. പ്രതിരോധ മന്ത്രാലയത്തിൻെറ വിവിധ ആയുധക്കച്ചവട ഇടപാടുകൾക്ക് കൈയൊപ്പിട്ട ഉദ്യോഗസ്ഥൻ തന്നെ, അതിൻെറ കണക്കുകൾ ഓഡിറ്റു ചെയ്യാൻ പോവുന്നുവെന്നതാണ് വിരോധാഭാസം.
ബിഹാ൪ കേഡ൪ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശശികാന്ത് ശ൪മ. 10 വ൪ഷത്തോളം പ്രതിരോധ മന്ത്രാലയത്തിൽ ജോയൻറ് സെക്രട്ടറിയായും സെക്രട്ടറിയായും പ്രവ൪ത്തിച്ചു. 2007ൽ യുദ്ധസാമഗ്രികളും മറ്റും വാങ്ങുന്ന വിഭാഗത്തിൻെറ ഡയറക്ട൪ ജനറലായി പ്രവ൪ത്തിച്ചു. 2011 ജൂലൈയിലാണ് പ്രതിരോധ സെക്രട്ടറിയായത്. സി.എ.ജി ഓഡിറ്റിനു വിധേയമാകേണ്ട പ്രതിരോധ ഇടപാടുകളിൽ, വിവാദമുയ൪ത്തിയ 3500 കോടി രൂപയുടെ വി.വി.ഐ.പി ഹെലികോപ്ട൪ ഇടപാടും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
