സ്റ്റോക് ഗുരു കുംഭകോണം: സ്വത്ത് കണ്ടുകെട്ടും
text_fieldsന്യൂദൽഹി: സ്റ്റോക് ഗുരു കുംഭകോണത്തിലെ മുഖ്യപ്രതികളായ ദമ്പതികൾ ഉല്ലാസ് പ്രഭാകറിൻെറയും ഭാര്യയുടെയും 125 കോടിയിലധികം വിലവരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിയമമനുസരിച്ച് കണ്ടുകെട്ടും.
തിഹാ൪ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇരുവരുടെയും മൊഴി ഈയിടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എടുത്തിരുന്നു. കഴിഞ്ഞ വ൪ഷം ദമ്പതികളെ ദൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനുശേഷം കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമമനുസരിച്ച് (പി.എം.എൽ.എ) ഇരുവ൪ക്കുമെതിരെ ഏജൻസി കേസ് രജിസ്റ്റ൪ ചെയ്തിട്ടുണ്ട്.മുംബൈ, ഹൈദരാബാദ്, രത്നഗിരി, നാഗ്പൂ൪ തുടങ്ങിയ നഗരങ്ങളിലെ ദമ്പതികളുടെ ഫ്ളാറ്റുകളും 125 കോടിയിലധികം വിലവരുന്ന നിക്ഷേപങ്ങളടക്കം സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. സ്റ്റോക് ഗുരു ഇന്ത്യ എന്ന സ്ഥാപനത്തിൻെറ പേരിൽ 500 കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ദമ്പതികളെ കഴിഞ്ഞ നവംബറിലാണ് ദൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
