കലാഭവന്‍ മണിക്കെതിരെ വനപാലകരുടെ പ്രതിഷേധം
text_fieldsചാലക്കുടി: അതിരപ്പിള്ളി കണ്ണൻകുഴി വനപ്രദേശത്ത് രാത്രികാല വാഹനപരിശോധന നടത്തിയ ഉദ്യോഗസ്ഥരെ മ൪ദിച്ച കലാഭവൻ മണിയെ അറസ്റ്റ് ചെയ്യാത്തതിൽ വനപാലകരുടെ പ്രതിഷേധം ഇരമ്പി. കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷൻെറ നേതൃത്വത്തിലാണ് ചാലക്കുടിയിൽ പ്രതിഷേധജാഥയും യോഗവും സംഘടിപ്പിച്ചത്. കൃത്യനി൪വഹണം നടത്തിയ നിരപരാധികളായ ഉദ്യോഗസ്ഥ൪ക്കെതിരെ പൊലീസ് എടുത്ത കള്ളക്കേസുകൾ ഉടൻ പിൻവലിക്കണമെന്ന് അവ൪ ആവശ്യപ്പെട്ടു.
ഉന്നതന്മാ൪ കുറ്റം ചെയ്യുമ്പോൾ കണ്ണടക്കുന്ന നിലപാട് ശരിയല്ലെന്ന് പ്രകടനത്തിന് ശേഷം മുനിസിപ്പൽ ടൗൺഹാൾ മൈതാനത്ത് ചേ൪ന്ന യോഗം ഉദ്ഘാടനം ചെയ്ത് കെ.എഫ്.പി.എസ്.എ സംസ്ഥാന പ്രസിഡൻറ് എം.വി. ബേബി പൊലീസിനെ ഓ൪മിപ്പിച്ചു. പാവപ്പെട്ടവ൪ അൽപം മദ്യപിച്ച് വാഹനമോടിച്ചാൽ പിടികൂടി ശിക്ഷിക്കുന്ന പൊലീസ് മദ്യപിച്ച് വാഹനമോടിച്ച മണിക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതിന് വിശദീകരണം വേണം.
വാഹനത്തിൻെറ ഡിക്കി തുറന്നുകാണിക്കാനുള്ള നി൪ദേശം പാലിക്കാതെ ഉദ്യോഗസ്ഥരെ തെറിവിളിച്ച് പാഞ്ഞുപോയ കലാഭവൻ മണിയുടെ വാഹനത്തിൻെറ ഡിക്കിയിൽ എന്താണ് സൂക്ഷിച്ചിരുന്നതെന്ന് അന്വേഷിക്കണം. 15 മിനിറ്റ് കഴിഞ്ഞ് തിരിച്ചുവന്ന് വനപാലക൪ക്ക് നേരെ വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മണിയുടെയും സുഹൃത്തുക്കളുടെയും പേരിൽ വധശ്രമത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉടൻ നടപടിയുണ്ടായില്ലെങ്കിൽ കേരള ത്തിലെ ഫോറസ്റ്റ് ജീവനക്കാ൪ സംസ്ഥാന വ്യാപകമായി ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് ജീവനക്കാ൪ മുന്നറിയിപ്പ് നൽകി. കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഫോറസ്റ്റ് ജീവനക്കാരുടെ പ്രതിഷേധപ്രകടനം ചാലക്കുടി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ചു.
ജില്ലാ പ്രസിഡൻറ് പി. വിനോദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ. ശ്രീകുമാ൪ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ നേതാക്കളായ ജി.പി. സുനിൽ കുമാ൪, എം.ഒ. ഡെയ്സൺ, കെ.കെ. പ്രദീപ്, പി. രാമദാസ്, പി.ഒ. അപ്പച്ചൻ, കെ.പി. സുദ൪ശൻ, കെ. ബിജു, വി. ഷാജിമോൻ, ജോൺസൻ, പി.വി. ജേക്കബ്, കെ.എസ്. വിനോദ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.