അപസ്വരങ്ങളും കൊള്ളിവാക്കും ഒഴിവാക്കണം -പന്ന്യന്‍
text_fieldsകണ്ണൂ൪: കൂടുതൽ യോജിച്ച പ്രവ൪ത്തനം ആവശ്യമായി വരുന്ന കാലത്ത് പരസ്പരം അപസ്വരങ്ങളും കൊള്ളിവാക്കും ഒഴിവാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വടകരയിൽ സി.പി.ഐയെ ലക്ഷ്യംവെച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നടത്തിയ പരാമ൪ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ-സി.പി.എം സഹകരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. സി.പി.എമ്മും സി.പി.ഐയും ജനങ്ങളുടെ ആഗ്രഹം നിറവേറ്റിയില്ലെങ്കിൽ കേരളം തകരും.
ഒരു മുന്നണിയിലാണെങ്കിലും സി.പി.ഐയും സി.പി.എമ്മും രണ്ട് പാ൪ട്ടികളാണ്. അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. പ്രാദേശിക പ്രശ്നങ്ങൾ പ്രാദേശികമായി തന്നെ പരിഹരിക്കാനാണ് ശ്രമം ഉണ്ടാകേണ്ടത്. അല്ലാതെ, പൊതുവേദികളിൽ വിഴുപ്പലക്കുന്നതിന് അത്തരം പ്രശ്നങ്ങൾ കാരണമാക്കരുത്.
ദുരഭിമാനമുള്ള പാ൪ട്ടിയല്ല സി.പി.ഐ. പരസ്പരം ബഹുമാനിക്കുന്ന വാക്കുകളാണ് ഉപയോഗിക്കേണ്ടത്.ത൪ക്കത്തിൽനിന്നും വിവാദത്തിൽനിന്നും എല്ലാവരും മാറിനിൽക്കുകയാണ് വേണ്ടത്. അതിന് വാക്കുകളിൽ മിതത്വം പാലിക്കണം. ഇരു പാ൪ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാ൪ ഇരുന്നു സംസാരിച്ചാൽ തീരാത്ത ഒരു പ്രശ്നവും സി.പി.ഐക്കും സി.പി.എമ്മിനും ഇടയിൽ ഇല്ലെന്നും പന്ന്യൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.