Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2013 5:31 PM IST Updated On
date_range 19 May 2013 5:31 PM ISTകാര്‍ഷികരംഗം മുന്നേറണം -മന്ത്രി
text_fieldsbookmark_border
തൊടുപുഴ: കാ൪ഷികരംഗം ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ടെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാ൪ഷികത്തിൻെറ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
നാണ്യവിളകൾക്ക് പ്രത്യേകിച്ച് ഏലത്തിന് വില കുറഞ്ഞിരിക്കുകയാണ്. ഈ വിളകളെ സംരക്ഷിക്കാൻ ഫലപ്രദമായ നടപടി കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അടിയന്തരപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞു. നി൪ധന രോഗികൾക്ക് ആശ്വാസമായി മാറിയ കാരുണ്യ ചികിത്സാപദ്ധതി ശ്രദ്ധേയമായ ഒരു തുടക്കമാണ്.
18വയസ്സിന് താഴെയുള്ള എല്ലാവ൪ക്കും സൗജന്യചികിത്സ നൽകുന്ന ആരോഗ്യകേരളം പദ്ധതി ഇതിനകം സ൪ക്കാ൪ പ്രഖ്യാപിച്ചു കഴിഞ്ഞു. വരൾച്ചക്കെതിരെ ഫലപ്രദമായ നടപടി എടുക്കാനും കഴിഞ്ഞു. പട്ടയ കാര്യത്തിൽ വലിയ പ്രാധാന്യം നൽകുന്നുണ്ട്. സമയബന്ധിതമായി അവ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി കലക്ടറേറ്റിൽ ഒരുക്കിയ സുതാര്യകേരളം ജില്ലാ സെല്ലിൻെറ ഉദ്ഘാടനം മന്ത്രി നി൪വഹിച്ചു. കെ.കെ.ജോസഫ്, മുള്ളരിങ്ങാട് സുതാര്യകേരളത്തിൽ നൽകിയ ആദ്യ പരാതി മന്ത്രി സ്വീകരിച്ചു. തലക്കോട്ട് ബ്ളോക്കിലെ റോഡിൻെറ ശോച്യാവസ്ഥ സംബന്ധിച്ചാണ് പരാതി. സുതാര്യകേരളം പരിപാടി വിജയിപ്പിക്കാൻ മന്ത്രി അഭ്യ൪ഥിച്ചു.
യോഗത്തിൽ ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം ഇടുക്കി ബ്ളോക്കിൽ വീടുപണി പൂ൪ത്തിയായവ൪ക്കുള്ള താക്കോൽ വിതരണം മന്ത്രി നി൪വഹിച്ചു. ക്ഷീരക൪ഷക പെൻഷൻ അനുമതി ഉത്തരവ്, ക്ഷീര സുരക്ഷാ പദ്ധതി പ്രകാരമുള്ള ആനുകൂല്യം, മിശ്ര വിവാഹ ധനസഹായം എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു.
യോഗത്തിൽ റോഷി അഗസ്റ്റ്യൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉസ്മാൻ, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് തോമസ് രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി.വി. സ്കറിയ, ബ്ളോക് പഞ്ചായത്തംഗം അനിൽ ആനിക്കനാട് എന്നിവ൪ സംസാരിച്ചു.
കലക്ട൪ ടി. ഭാസ്കരൻ സ്വാഗതം പറഞ്ഞു. സുതാര്യകേരളം മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൻെറ പ്രവ൪ത്തനവും ഘടനയും പദ്ധതി വിശദീകരണവും പബ്ളിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡറയക്ട൪ എ. അബ്ദുൽ ഹക്കീം നി൪വഹിച്ചു. ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ കെ.ആ൪. പ്രമോദ്കുമാ൪ നന്ദി രേഖപ്പെടുത്തി. ആഘോഷപരിപാടിയോടനുബന്ധിച്ച് വാഴത്തോപ്പ് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ട൪മാരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മെഡിക്കൽ ഓഫിസ൪മാരായ എം.കെ. അമ്പിളി, ഡോ. മഞ്ജു റാണി എന്നിവ൪ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
